×

ഭൂരിപക്ഷം മാത്രം 6.96 ലക്ഷം, ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തെ ഞെട്ടിച്ച യുവതി..!

ഭൂരിപക്ഷം മാത്രം 6.96 ലക്ഷം, ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തെ ഞെട്ടിച്ച യുവതി..!

ഈ മിടുക്കിയുടെ പേര് പ്രീതം എന്നാണ്. വെറും പ്രീതം അല്ല. പ്രീതം മുണ്ടെ. ഒന്നുകൂടി വിസ്തരിച്ചാൽ ഡോ. പ്രീതം ഗോപിനാഥ് മുണ്ടെ. ഇന്ത്യൻ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു റെക്കോർഡ് ഈ യുവതിയുടെ പേരിലാണ്. ആ പേരിലുള്ള അച്ഛന്റെ പേര് നമ്മളെല്ലാം അറിയും. ഗോപിനാഥ് മുണ്ടെ.  2014 -ൽ  അച്ഛന്റെ അകാലമൃത്യുവിനുശേഷം, തീർത്തും അവിചാരിതമായി രാഷ്ട്രീയ പ്രവേശം വേണ്ടിവന്നു, രാഷ്ട്രീയത്തിൽ അന്നോളം കാര്യമായ മുൻപരിചയങ്ങളൊന്നും ഇല്ലാതിരുന്ന,  പ്രീതം മുണ്ടെ എന്ന മുപ്പത്തൊന്നുകാരിയ്ക്ക്.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി, പുഞ്ചിരിക്കുന്നു, ക്ലോസപ്പ്Image result for pritam munde

 

ഒപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കവും. ആ ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ പഴങ്കഥയായത്,  2004-ലെ പൊതുതെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലെ ആരംബാഗ് മണ്ഡലത്തിൽ നിന്നും 5.92 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചുകേറിയ സിപിഎമ്മിലെ അനിൽ ബാസു സ്വന്തമാക്കിയ, ചരിത്രത്തിലെ ‘ഏറ്റവും വലിയ ഭൂരിപക്ഷം’ എന്ന റെക്കോർഡായിരുന്നു. അന്ന് 6.96  ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽ നിന്നും പ്രീതം ജയിച്ചു കേറിയത്.

 

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 2 പേർ, തൊപ്പി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top