×

‘എന്റെ സ്ഥാനാര്‍ത്ഥിത്വം’ ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞത് ഇങ്ങനെ – എന്നെ വളര്‍ത്തിയത് കേരള കോണ്‍ഗ്രസ്

 

തൊടുപുഴ- അമര്‍ഷം മനസില്‍ ഒതുക്കി ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനായി ശക്തമായി പോരാടുമെന്ന് പി ജെ ജോസഫ് പറഞ്ഞു.

 

ഇടുക്കി പ്രസ് ക്ലബില്‍ വച്ചുള്ള പത്രസമ്മേളനത്തിലാണ് തന്റെ ആഗ്രഹം പറഞ്ഞത്. ചെയര്‍മാന്‍ മല്‍സരിക്കാന്‍ ഇല്ലാത്തതിനാല്‍ വര്‍ക്കിംഗ് ചെയര്‍മാനെന്ന നിലയില്‍ ആവശ്യം ഉന്നയിച്ചപ്പോള്‍ ലളിതമായ തീരുമാനമുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിച്ത്. പാര്‍ലമെന്ററി യോഗം മാത്രം കൂടിയാണ് രാജ്യസഭയിലേക്ക് ജോസ് കെ മാണിയെ അയയ്ക്കാന്‍ തീരുമാനിച്ചത്. തന്റെ ആവശ്യം ഇതേ ബോര്‍ഡില്‍ തന്നെ ഉന്നയിച്ചു. ആരും അവിടെ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ജോസ് കെ മാണിയെ തിരഞ്ഞെടുത്ത രീതിയിലാണെങ്കില്‍ അന്ന് തന്നെ അവിടെ തീരുമാനം പ്രഖ്യാപിക്കേണ്ടതായിരുന്നു. പകരം മറ്റെന്തോ നീക്കങ്ങള്‍ നടന്നതായി മനസിലാക്കുന്നു.

ചാഴികാടന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമോയെന്ന ചോദ്യത്തിന് കോട്ടയത്തുള്‍പ്പെടെ എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കുമായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് വ്യക്തമാക്കി. യുഡിഎഫ് നേതാക്കള്‍ ഡെല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം മറ്റ് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. ജോസ് കെ മാണിയാണോ സീറ്റ് നിഷേധിക്കാന്‍ കാരണമായതെന്ന ചോദ്യത്തിന് വ്യക്തികളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പിറ്റേദിവസം കോട്ടയം മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ത്തു. അഥിന് ശേഷം രാത്രി 8 മണിയായപ്പോള്‍ കെ എം മാണി എന്നെ ഫോണില്‍ വിളിച്ചു. കോട്ടയത്തെ പ്രാദേശിക നേതാക്കള്‍ക്ക് ‘ഔസേപ്പച്ചന്‍ മല്‍സരിക്കുന്നതിനോട് താല്‍പര്യമില്ലെന്ന് പറഞ്ഞു’. താന്‍ ഇടുക്കിയില്‍ നിന്നും കോട്ടയത്തേക്ക് വരുന്നതിനെ എതിര്‍ത്തു. എന്നാല്‍ റോഷി അഗസ്റ്റിന്‍ കോട്ടയത്ത് ഇടുക്കിയില്‍ വന്ന് മല്‍സരിച്ച കാര്യവും മറ്റ് പലരുടേയും ഭൂതകാലവും താന്‍ ഫോണില്‍ കൂടി പറഞ്ഞു. എന്നാല്‍ മറ്റു മറുപടികള്‍ പറയാതെ ഫോണ്‍ കെ എം മാണി ഫോണ്‍ കട്ട് ചെയ്തു. അന്ന് രാത്രി 9.15 ന് ചാഴികടനെ തീരുമാനിച്ച് പത്രകുറിപ്പ് പുറപ്പെടുവിച്ചു. തന്നെ മനപൂര്‍വ്വമായി മാറ്റുന്നതിനായി ഇതുവരെയുള്ള കീഴ്വവഴക്കങ്ങള്‍ മാറ്റി വച്ചു.

പിറ്റേ ദിവസം ഞങ്ങള്‍ മൂന്ന് പേരും കൂടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും രമേശിന്റെയും മുല്ലപ്പള്ളിയുടേയും വീട്ടില്‍ പോയി നേരിട്ട് കാര്യങ്ങള്‍ സംസാരിച്ചു. എന്നാല്‍ യുഡിഎഫ് നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ ജോസ് കെ മാണി തള്ളിക്കളഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ മല്‍സരിക്കുന്നില്ലായെങ്കില്‍ പേര് പരിഗണിക്കാമെന്നാണ് നേതൃത്വം പറഞ്ഞു. വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് അവര്‍ ഡെല്‍ഹിയില്‍ പോയി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പിന്നീട് വീണ്ടും അവരുമായി ചര്‍ച്ച ചെയ്തു. ദേശീയ രാഷ്ട്രീയത്തില്‍ എത്ര കൈപ്പത്തി, എത്ര താമര എന്ന കാര്യമാണ് പ്രധാന ചര്‍ച്ച. ആയതിനാല്‍ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കുകയാണെങ്കില്‍ സീറ്റ് കിട്ടിയേനെ. എന്നാല്‍ എന്നെയും ഞങ്ങളെയും വളര്‍ത്തിയത് കേരള കോണ്‍ഗ്രസ് പ്രസ്ഥാനമാണ്. എം പി ആകാന്‍ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ ബലികഴിക്കില്ല.

ചര്‍ച്ചകള്‍ യുഡിഎഫിലേക്ക് പോകാതെ പര്‍ട്ടിക്കുള്ളില്‍ നീതിപൂര്‍വ്വമായ നിലപാടെടുത്തില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നതായും മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു.

താനാണ് വര്‍ക്കിംഗ് ചെയര്‍മാന്‍ ആ നിലയില്‍ കാര്യങ്ങള്‍ മുമ്പോട്ടുപോകുമെന്നും ജോസഫ് അവകാശപ്പെട്ടു. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനായി പോരാട്ടം തുടരുമെന്ന് ഇനിയും ശക്തമായി പൊതുപ്രവര്‍ത്തന രംഗത്ത് നിലനില്‍ക്കുമെന്നും അദ്ദേഹം ഊന്നിപറഞ്ഞു.

 

പാര്‍ട്ടിയുടെ കെട്ടുറപ്പിന് വേണ്ടി പാര്‍ലമെന്ററി മോഹം താന്‍ മാറ്റി വയ്ക്കുകയാണെന്നും പി ജെ ജോസഫ് തുറന്നടിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top