×

‘രാജു പറഞ്ഞതിന്റെ അപ്പുറത്ത് അനങ്ങാന്‍ ആരെയും സമ്മതിച്ചിട്ടില്ല’; ബൈജു പറയുന്നു

‘പിന്നെ വേറൊരു കാര്യമുണ്ട്, ഞാന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജൊന്നുമല്ല ഇപ്പോള്‍’

പൃഥ്വിരാജ് ആദ്യമായ് സംവിധാനം ചെയ്‌ത ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം രണ്ടു ദിനങ്ങള്‍ പിന്നിടുമ്ബോള്‍ മികച്ച പ്രകടനമാണ് ബോക്സ്‌ഓഫീസിലും കാഴ്ച്ചവെക്കുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുയാണ് നടന്‍ ബൈജു. തിരുവനന്തപുരം സ്ളാംഗുമായി രാഷ്‌ട്രീയക്കാരന്റെ വേഷത്തില്‍ അരങ്ങുതകര്‍ത്ത മുരുകനെ ചിത്രം കണ്ടവരാരും മറക്കില്ല.

പൃഥ്വിരാജ് എന്തു പറഞ്ഞോ അതുമാത്രമെ ലൂസിഫറില്‍ താന്‍ അഭിനയിച്ചിട്ടുള്ളുവെന്നും, പൃഥ്വിരാജു പറഞ്ഞതിന്റെ അപ്പുറത്ത് അനങ്ങാന്‍ ആരെയും രാജു സമ്മതിച്ചിട്ടില്ലന്നും പറയുകയാണ് ബൈജു. കേരള കൗമദിയോട് ആയിരുന്നു ബൈജുവിന്റെ ഈ പ്രതികരണം

രാജു അനങ്ങാന്‍ സമ്മതിച്ചിട്ടില്ല. രാജു പറയുന്നതല്ലാതെ ഒരുസംഭവം നമ്മളെ കയ്യില്‍ നിന്ന് ചെയ്യാന്‍ രാജു സമ്മതിക്കത്തില്ല. ചേട്ടാ.അതുവേണ്ടാ.അതുവേണ്ടാ.എന്നുപറയും. പിന്നെ വേറൊരു കാര്യമുണ്ട്, ഞാന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജൊന്നുമല്ല ഇപ്പോള്‍. ചേട്ടാ അതുവേണ്ടാ.എന്നുപറയുമ്ബോള്‍, ശ്ശേ..എന്നാലും രാജു എന്നുപറയാന്‍ നമുക്ക് തോന്നില്ല. ഒരു ഡയറക്‌ടറുടേതായ അത്. കീപ്പ് അപ്പ് ചെയ്‌തു തന്നെയാണ് രാജു സെറ്റിലുണ്ടായിരുന്നത്. എനിക്കു തോന്നുന്നില്ല ലാലേട്ടനെ കൊണ്ടും കൈയീന്നെന്തേലും ചെയ്യിപ്പിച്ചിട്ടുണ്ടെന്ന്.നടക്കില്ല. രാജു പറഞ്ഞതിന്റെ അപ്പുറത്ത് അനങ്ങാന്‍ ആരെയും രാജു സമ്മതിച്ചിട്ടില്ല’- ബൈജു പറയുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top