×

കുഞ്ഞാലിക്കുട്ടിക്കും ജോസഫിനുമെതിരെ അതി രൂക്ഷമായി പ്രതികരിച്ച് പിണറായി വിജയന്‍ ഇടുക്കിയില്‍

തൊടുപുഴ : ഇപ്പോള്‍ സി സി ടി വി ക്യാമറകള്‍ ഉള്ളതുകൊണ്ട് സത്യങ്ങള്‍ പുറത്ത് വരുമെന്ന് തൊടുപുഴയില്‍ പിണറായി വിജയന്‍ പറഞ്ഞു. ദൃശ്യങ്ങള്‍ സമയവും തീയതിയും വച്ച് പുറത്ത് വന്നതുകൊണ്ട് കുഞ്ഞാലികുട്ടിക്കും ലീഗ് നേതൃത്വത്തിനും അത് തള്ളിക്കളയാന്‍ സാധിക്കുന്നില്ലാല്ലോ. ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്കാണ് യുഡിഎഫ് കോപ്പ് കുട്ടുന്നത് ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീതയേയും പ്രോല്‍സാഹിപ്പിക്കുന്നതാണ് യുഡിഎഫ് നിലപാട്. ഇത് കേരള ജനത കണ്ടുകൊണ്ടിരിക്കുകയാണ്. എസ്ഡിപിഐ ബന്ധം ലീഗ് നേതൃത്വത്തിന് വ്യക്തമായ മറുപടി പോലും പറയാന്‍ സാധിക്കുന്നില്ലാല്ലോയെന്നും പിണരായി പറഞ്ഞു

കേരള കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണല്ലോ. അതിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ സീറ്റിനായി യാചിക്കുന്നത് കേരള ജനത കണ്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ അറിയുന്നത് വര്‍ക്കിംഗ് ചെയര്‍മാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആകുമെന്ന്. കേരള ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോയെന്നും പിണറായി ചോദിച്ചു. യുഡിഎഫ് ശിഥിലമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top