×

പിണറായി ഇടപെട്ടു – കര്‍ഷകരുടെ എല്ലാ വായ്പയ്ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം; വിള നാശത്തിന് 85 കോടി

സംസ്ഥാനത്ത് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടി. കര്‍ഷകര്‍ എടുത്ത കാര്‍ഷികേതര വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാര്‍ഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

2015 മാര്‍ച്ച്‌ 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, ഇടുക്കി ജില്ലകളില്‍ 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്കു മൊറട്ടോറിയമുണ്ടാവുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കാര്‍ഷിക കടാശ്വാസ പരിധി ഇരട്ടിയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായാണ് കടാശ്വാസ പരിധി ഉയര്‍ത്തുക. വാണിജ്യ ബാങ്കുകളുടെ വായ്പകളും കടാശ്വാസ കമ്മിഷന്റെ പരിധിയില്‍ കൊണ്ടുവരും.

വിള നാശത്തിനുള്ള ധനസഹായം നിലവില്‍ ഉള്ളതിന്റെ ഇരട്ടിയാക്കി. പ്രകൃതിക്ഷോഭം മൂലമുള്ള വിള നാശത്തിന് 85 കോടി രൂപ അനുവദിക്കാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top