×

തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്താലും ഇല്ലെങ്കിലും വിഷയമല്ല; മതിലുകൊണ്ട് നേട്ടമുണ്ടാകില്ലെന്ന് കാലം തെളിയിക്കും: പിഎസ് ശ്രീധരന്‍ പിള്ള

എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെളളാപ്പള്ളി വനിതാ മതിലില്‍ പങ്കെടുത്താലും ഇല്ലെങ്കിലും അത് മുന്നണി ബന്ധത്തെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള. മതിലില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ബിഡിജെഎസിന് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാമെന്നും പിഎസ് ശ്രീധരന്‍പിള്ള കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദയനീയ പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാനാണ് വനിതാമതില്‍ പണിയുന്നത്. ശബരിമലയുടെ പേരിലാണ് മതില്‍ പണിയുന്നതെങ്കില്‍ അത് ജനങ്ങളോട് തുറന്നുപറയണം. മതിലുകൊണ്ട് കാര്യമായ നേട്ടമുണ്ടാകില്ലെന്ന് കാലം തെളിയിക്കും. ശബരിമല വിഷയത്തെ മുന്‍നിര്‍ത്തിയല്ല മതിലെന്നാണ് അവരുടെ പ്രതിജ്ഞ വെളിവാക്കുന്നത്. അത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ്. സിപിഎമ്മിന്റെ ശബരിമല നിലപാടിനോടുള്ള എതിര്‍പ്പാണ് പന്തളം, പത്തനംതിട്ട ഉള്‍പ്പടെയുള്ള തദ്ദേശ തെരഞ്ഞടുപ്പില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ തകര്‍ച്ച ബിജെപിക്ക് ഇന്ധനമാകും. സിപിഎമ്മില്‍ നിന്നു വരുന്ന ആളുകളെ ഫലപ്രദമായി പാര്‍ട്ടി ഉപയോഗിക്കും. പാര്‍ട്ടിയിലെത്തിയ ലോക്കല്‍ സെക്രട്ടറിമാര്‍ നല്ല അനുഭവജ്ഞാനമുള്ളവരാണ്. അതുവഴി കേരളത്തില്‍ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വനിതാമതിലുമായി ബന്ധപ്പെട്ട് എന്‍ഡിഎയില്‍ ഒരു ഭിന്നതയുമില്ല. എസ്‌എന്‍ഡിപി യോഗത്തിന് അവരുടെതായ തീരുമാനമെടുക്കാം. എന്‍ഡിഎയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ബിഡിജെഎസ് എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുമെന്നും സംസ്ഥാനത്ത് രണ്ട് മുന്നണികളുടെയും അടിത്തറ തകര്‍ന്നിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top