×

. ശതം സമര്‍പ്പയാമി – ദുരിതാശ്വാസ നിധി – പണം അയച്ചവര്‍ ആരൊക്കെ; വിവരങ്ങള്‍ ആരാഞ്ഞ് കെപി ശശികല

മലപ്പുറം: ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാന്‍ ഹിന്ദു ഐക്യവേദി കണ്ടെത്തിയ നൂതനമായ മാര്‍ഗ്ഗമായിരുന്നു ‘ശതം സമര്‍പ്പയാമി’ എന്ന പേരിലുള്ള സംഭാവന പിരിവ്. എന്നാല്‍ ഇതിനെതിരെ ഒരുവിഭാഗം ട്രോളുകളും ക്യാംപെയിനുമായി സമൂഹമാധ്യമങ്ങളില്‍ സജീവമായി രംഗത്തെത്തി. ശതം സമര്‍പ്പയാമിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയുടെ അക്കൗണ്ട് നമ്ബര്‍ പ്രചരിപ്പിച്ചാണ് ചിലര്‍ട്രോള്‍ ഇറക്കിയത്. ഇതില്‍പ്പെട്ട് കഴിഞ്ഞ രണ്ടു ദിവസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ശബരിമല കര്‍മ്മസമിതിയുടേതെന്നു കരുതി മുഖ്യമന്ത്രിയുടെ കറക്കുകമ്ബനിയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവര്‍ വിവരം പോസ്റ്റ് ചെയ്യുമോ എന്ന പുതിയ പോസ്റ്റുമായി രംഗത്തുവന്നിരിക്കുകയാണ് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാത്രം 5.71 ലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ തെറ്റായ പ്രചാരണം വഴി ഫണ്ട് സ്വരൂപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top