×

പണിമുടക്കിയാലും ഉദ്യോഗസ്ഥര്‍ക്ക് മാത്രം പണം റെഡി – ശമ്പള ബില്‍ തയ്യാറായി

തിരുവനന്തപുരം: ഈ മാസം 8, 9 തീയതികളിലായി നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്ബളം നഷ്ടമാകില്ല. പണിമുടക്കിയവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കാത്തതാണു കാരണം. സാഹചര്യം മുതലെടുത്ത് ആ ദിവസങ്ങളില്‍ ഒപ്പിട്ടവരുണ്ടെന്നും ചില ഉദ്യോഗസ്ഥര്‍ പണിമുടക്കിയ ദിവസങ്ങളില്‍ അവധിക്ക് അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

നല്ലൊരു പങ്ക് ജീവനക്കാരുടെയും ഹാജര്‍ രേഖപ്പെടുത്താതെ ഒഴിഞ്ഞു കിടക്കുകയാണ്. പണിമുടക്കു ദിവസങ്ങള്‍ അവധിയായി ക്രമപ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവു ലഭിച്ചാലേ അവധിക്കുള്ള അപേക്ഷ വാങ്ങി ക്രമപ്പെടുത്താനാവൂ.അതേസമയം ഈ മാസത്തെ ശമ്ബള ബില്‍ തയാറാക്കിക്കഴിഞ്ഞു. പണിമുടക്കിയതിന്റെ പേരില്‍ ആര്‍ക്കും ഒരു രൂപ പോലും നഷ്ടമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top