×

ശബരിമല ദര്‍ശനം; പട്ടികയില്‍ യുവതികള്‍ 17 പേര്‍മാത്രം – ടോം ജോസി

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നു കാട്ടി സുപ്രീംകോടതിയില്‍ പൊലീസ് സമര്‍പ്പിച്ച 51 പേരുടെ പട്ടികയില്‍ യുവതികളായുള്ളത് 17 പേര്‍ മാത്രം. പട്ടികയില്‍ നിന്നും 34 പേരെ ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ളു ഉന്നതതല സമിതി ശുപാര്‍ശ ചെയ്തു.

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ നാല് പുരുഷന്മാരും, 50 വയസിന് മുകളില്‍ പ്രായമുള്ള 30 പേരും ഉള്‍പ്പെട്ടിരുന്നുവെന്നാണ് ഉന്നതതല സമിതി കണ്ടെത്തിയത്. പട്ടിക കോടതിയില്‍ നല്‍കുന്നതിലുണ്ടായ തിടുക്കവും, കാര്യക്ഷമതയില്ലായ്മയുമാണ് അബദ്ധത്തിലേക്ക് നയിച്ചതെന്നാണ് സമിതി വിലയിരുത്തിയത്. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ അടങ്ങിയ ഉന്നത തല സമിതിയാണ് വിഷയം പരിഗണിച്ചത്.

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ വിവരങ്ങള്‍ എന്ന നിലയില്‍ നല്‍കിയ പട്ടികയില്‍ പുരുഷന്മാരും 50 വയസ് പിന്നിട്ട സ്ത്രീകളും എത്തിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പട്ടികയില്‍ ഓരോരുത്തരുടേയും ആധാര്‍ നമ്ബറും, ഫോണ്‍ നമ്ബറും ഒപ്പം നല്‍കിയിരുന്നു. ഇവരെ വിളിച്ച്‌ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍ പലരുടേയും പ്രായം 50 വയസിന് മുകളിലാണെന്ന് കണ്ടെത്തുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top