×

പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് ഗുണ്ടെറിഞ്ഞു ; സഹോദരി ഭയന്നുമരിച്ചു

കൊച്ചി : പുതുവല്‍സരദിനത്തില്‍ പുലര്‍ച്ചെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് അജ്ഞാതര്‍ ഗുണ്ടെറിഞ്ഞു. ഇതേത്തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന സഹോദരി ഭയന്നു മരിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന, അമ്ബാട്ടുകാവ് ചിറ്റേത്ത് വീട്ടില്‍ കണ്ണന്‍കുട്ടിയുടെ മകള്‍ ബേബി(48)യാണ് മരിച്ചത്. ഇവരുടെ സഹോദരനും എടത്തല പൊലീസ് സ്റ്റേഷനിലെ ഡ്രൈവറുമായ കമലാസനന്റെ വീട്ടിലേക്കാണ് അക്രമികള്‍ ഗുണ്ടെറിഞ്ഞത്.

കമലാസനന് ഒപ്പം കഴിഞ്ഞിരുന്ന ബേബി, ഗുണ്ട് പൊട്ടുന്ന ശബ്ദം കേട്ട് ഭയന്നുവിറച്ച്‌ കട്ടിലില്‍ നിന്നും വീണിരുന്നു. ഈ സമയത്ത് കമലാസനന്‍ ഡ്യൂട്ടിയിലായിരുന്നു. കുമ്ബളാംപറമ്ബ് സ്വദേശികളായ ചിലരുടെ പേര് സൂചിപ്പിച്ച്‌ ആലുവ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ബേബിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ പരാതി കിട്ടിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top