×

‘നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്ത പെണ്ണുങ്ങള്‍ ആണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്’: ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി

ശബരിമലയില്‍ കയറിയ യുവതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതി ശ്രീകുമാറിന്‍റെ മകളും ഷോണ്‍ ജോര്‍ജിന്‍റെ ഭാര്യയുമായ പാര്‍വതി. വര്‍ഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ തന്നെ നടക്കട്ടെയെന്ന് ഈ പെണ്ണുങ്ങള്‍ക്ക് വിചാരിച്ചാലെന്തായെന്നാണ് പാര്‍വതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചോദിച്ചിരിക്കുന്നത്.

നാളുകളായുള്ള ആചാരം അങ്ങ് നടന്ന് പോട്ടെയെന്ന് നമ്മള്‍ സ്ത്രീകള്‍ ഒന്ന് വിചാരിച്ചാല്‍ എന്താ കുഴപ്പം? പെണ്ണുങ്ങള്‍ ഈ കളിക്കുന്നത് നട്ടല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്‍റേതാണ്. മെഡിക്കല്‍ കോളേജില്‍ പോയി നോക്കൂ. ഒരു കട്ടില്‍ നേരാവണ്ണം പോലും അവിടെ ഇല്ല, അതിനൊന്നും വാദിക്കാന്‍ ആരുമില്ലെയെന്ന് പാര്‍വതി ചോദിക്കുന്നു.സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതിലിനെതിരെയും പാര്‍വതി തുറന്നടിച്ചു. ഒരു ബിരിയാണി ഓഫര്‍ ചെയ്താല്‍ ഏതു ജയിക്കും ആളെ കിട്ടും എന്ന് അവര്‍ പരിഹസിച്ചു.

ശബരിമലയില്‍ എല്ലാ രാഷ്ട്രീയക്കാരും കൂടി അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം എല്ലാവരും ആലോചിക്കണം. 41 ദിവസം വ്രതമെടുത്ത് പോകുന്ന അയ്യപ്പന്റെ യഥാര്‍ത്ഥ ഭക്തരുണ്ട് അവരെ കളങ്കപ്പെടുത്താതിരിക്കുക എന്നും പാര്‍വതി വീഡിയോയില്‍ പറയുന്നുണ്ട്. എല്ലാ ഫെമിനിച്ചികള്‍ക്കും എന്റെ അഭിവാദ്യങ്ങള്‍ എന്നുപറഞ്ഞാണ് അവര്‍ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്റെ മരുമകള്‍ കൂടിയാണ് പാര്‍വതി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top