×

വിശ്രമമില്ലാതെ എഴുന്നള്ളത്തിന് എത്തിച്ചു; പാലക്കാട് രണ്ട് ആനകള്‍ വിരണ്ടോടി; നിരവധി പേര്‍ക്ക് പരുക്ക്

പാലക്കാട്: പാലക്കാട് നെണ്ടന്‍കീഴായ കവറ ആറാട്ട് ഉത്സവത്തിനിടെ രണ്ട് ആനകള്‍ വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. രാത്രി ഏഴരയോടെയാണ് സംഭവം. ആനയെ പാപ്പാന്‍മാര്‍ തളച്ചു. ഏഴുന്നള്ളത്തിനായി എത്തിച്ച അഞ്ച് ആനകളില്‍ രണ്ട് ആനകളാണ് ഇടഞ്ഞത്.

എഴുന്നള്ളത്ത് ആനമാറി മുക്കില്‍ എത്തിയപ്പോഴാണ് ഇടഞ്ഞത്. തുടര്‍ന്നുണ്ടായ ബഹളത്തില്‍ ദേവിക (21) ഗ്രീഷ്മ (19) ആനപ്പുറത്തുണ്ടായിരുന്ന നിതിന്‍ (18) സുദര്‍ശന്‍, സുധീഷ്, സുമേഷ് തുടങ്ങി നിരവധി പേര്‍്ക്ക് പരുക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ആഴ്ചയായി വിശ്രമമില്ലാതെ എഴുന്നള്ളത്തിന് എത്തിച്ച നന്തിലത്ത് ഗോപാലകൃഷ്ണന്‍, നായരമ്ബലം രാജശേഖരന്‍ എന്നീ അനകളാണ് ഇടഞ്ഞത്. ആവശ്യമായ ഭക്ഷണമോ, വെള്ളമോ ഉടമകള്‍ നല്‍കിയില്ലെന്നാണ് ആരോപണം. നിയമപ്രകാരമല്ലാതെ എഴുന്നള്ളത്തിന് എത്തിച്ചതിനെ തുടര്‍ന്ന് ആനയുടെ ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആനകള്‍ക്ക് എഴുന്നള്ളത്തിനെത്തിക്കുന്നതില്‍ വിലക്കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top