×

പിടിച്ച കൊടി പുതച്ച്‌ കിടക്കണമെന്നാണ് ആഗ്രഹം; മുന്നണിയും പാര്‍ട്ടിയും മാറിയ മുരളീധരന് അതുമനസ്സിലാകില്ല – പദ്മകുമാര്‍

പത്തനംതിട്ട: താന്‍ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നാവര്‍ത്തിച്ച്‌ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. പിടിച്ച കൊടി പുതച്ച്‌ കിടക്കണമെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. കോണ്‍ഗ്രസില്‍ മുരളീധരന്റെ സ്ഥാനം സുരക്ഷിതമാണോ എന്ന് പരിശോധിച്ചാല്‍ മതി. മുന്നണിയും പാര്‍ട്ടിയും മാറിയ മുരളീധരന് അതുമനസ്സിലാകില്ല. താന്‍ ഇതുവരെയും പാര്‍ട്ടി മാറിയിട്ടില്ല. രാമന്‍നായരെ പോലും സംരക്ഷിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതാക്കാളാണ് തന്നെ ക്ഷണിക്കുന്നതെന്നും പദ്മകുമാര്‍ പറഞ്ഞു.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ല. യുവതികള്‍ പ്രവേശിച്ചത് സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡ് പരിശോധന നടത്തിയിട്ടില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ പദ്മകുമാറിനെ കഴിഞ്ഞ ദിവസം കെ മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു. സിപിഎമ്മില്‍ തുടര്‍ന്നാല്‍ പദ്മകുമാറിന്റെ കാര്യം പോക്കാണ്.ബോര്‍ഡ് പ്രസിഡന്റിന്റെ കാലാവധി കഴിഞ്ഞാല്‍ കാനനവാസമായിരിക്കും സിപിഎം പദ്മകുമാറിന് വിധിക്കുകയെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top