×

ഒരു സീറ്റ് കൂടി ലഭിച്ചേ പറ്റൂ; നിലപാട് കടുപ്പിച്ച് – ജോസഫ് ; ഫ്രാന്‍സീസ് ജോര്‍ജ്ജ് പക്ഷക്കാര്‍ ആഹ്ലാദത്തില്‍

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് നേരത്തെ യുഡിഎഫിലായിരുന്നകാലത്ത് കോട്ടയം, മുവാറ്റുപുഴ, ചാലക്കുടി മണ്ഡലങ്ങള്‍ ലഭിച്ചിരുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോട്ടയത്തിന് പുറമേ കോണ്‍ഗ്രസ് പരാജയപ്പെട്ട ഇടുക്കിയോ ചാലക്കുടിയോ കിട്ടിയേ തീരുവെന്ന പിടിവാശിയില്‍ തന്നെയാണ് പി ജെ ജോസഫ്. യുഡിഎഫ് സീറ്റ് നിഷേധിച്ചാല്‍ എന്തായിരിക്കും നീക്കമെന്ന ചോദ്യത്തിന് അതിന് ഇനിയും സമയമുണ്ടല്ലോയെന്നാണ് പി ജെ ജോസഫ് പ്രതികരിച്ചത്.
ജോസഫ് ഗ്രൂപ്പ് യുഡിഎഫിലേക്ക് വന്നപ്പോള്‍ തന്റെ കൂടെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കാന്‍ സാധിച്ചിട്ടില്ല. ആയതിനാല്‍ ഇക്കാര്യത്തില്‍ മറ്റൊരു നീക്കുപോക്കുകള്‍ ഇല്ല. തങ്ങളുടെ വരവ് കൊണ്ട് മാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്ന സംവിധാനം നിലവില്‍ വന്നത്. അക്കാര്യം യുഡിഎഫ് ലെ നേതാക്കള്‍ വിസ്മരിക്കരുതെന്നും ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
തന്റെ കൂടെയുണ്ടായിരുന്ന ഫ്രാന്‍സീസ് ജോര്‍ജ്ജ് എല്‍ഡിഎഫ് പാളത്തിലെത്തി ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കുമെന്നുള്ള കാര്യവും ജോസഫ് ഗ്രൂപ്പിനൊപ്പം മാണിയിലേക്ക് വന്ന നേതാക്കളെ മാറ്റി ചിന്തിപ്പിക്കുന്നുണ്ട്. മാണി ഗ്രൂപ്പിന്റെ കൂടെ നിന്നാല്‍ ഇനിയും പഴയ ജോസഫ് പക്ഷ നേതാക്കള്‍ക്ക് യാതൊരുവിധ നിലനില്‍പ്പും ഉണ്ടാകില്ലെന്നും ആയതിനാല്‍ ഫ്രാന്‍സീസ് ജോര്‍ജ്ജിന്റെ കൂടെ വരണമെന്നുള്ള ക്യാമ്പയിനുമായി ജനാധിപത്യ കേരള കോണ്‍ഗ്രസുകാര്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട തുടങ്ങിയ അഞ്ച് ജില്ലകളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് മാണി ഗ്രൂപ്പില്‍ നിന്നും കൊഴിഞ്ഞ് പോക്ക് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുതല്‍ എല്‍ഡിഎഫിന്റെ ഘടക കക്ഷിയായി കൂടി അംഗീകരിച്ചതോടെ അവര്‍ കൂടുതല്‍ ആഹ്ലാദത്തിലാണ്.
ജോണി നെല്ലൂരിനെ ഇറക്കി ജേക്കബ്ബ് ഗ്രൂപ്പിന് സീറ്റ് വേണമെന്ന ആവശ്യപ്പെട്ട തന്ത്രങ്ങള്‍ ഒന്നും ഇക്കാര്യത്തില്‍ പ്രസക്തിയില്ല. തന്റെ മകന് വേണ്ടി അല്ലാ ലോക്‌സഭാ സീറ്റെന്നും പി ജെ ജോസഫ് വ്യക്തമായി സൂചിപ്പിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top