×

യുവതീപ്രവേശനം വേണ്ടെ: മുന്‍ വിദേശകാര്യസെക്രട്ടറി നിരുപമ റാവു

ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുന്‍ വിദേശകാര്യസെക്രട്ടറിയും മലയാളിയുമായ നിരുപമ റാവു.

മലപ്പുറത്തെ തറവാട് വീട്ടില്‍ വരുമ്ബോള്‍ മുത്തശ്ശി പറഞ്ഞു തന്നിരുന്ന കഥകളില്‍ നിന്നാണ് ശബരമിലയെക്കുറിച്ചുള്ള വിശ്വാസം രൂപപ്പെട്ടതെന്നും ശബരിമലയില്‍ ഇതുവരെ പോയിട്ടില്ലെന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ആര്‍ക്കൊക്കെ പോകാം, ആരെല്ലാം പോകേണ്ട എന്നത് സംബന്ധിച്ചുള്ള വിശ്വാസം തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

കോടതി വിധിയെ പ്രായോഗിക തലത്തില്‍ സമീപിക്കണം. ഇന്ത്യപ്പോലെ വിശ്വാസ രീതികള്‍ നിലവിലുള്ള രാജ്യത്ത് സാമൂഹ്യ സ്ഥിരത ഉറപ്പു വരുത്തുന്ന സമീപനമൊരുക്കണം, നിരുപമ റാവു വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top