×

വര്‍ഗ്ഗീയതയ്‌ക്കെതിരെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം : മന്ത്രി കെ കൃഷ്ണന്‍കുട്ടി

തൊടുപുഴ : രാജ്യത്ത് വളര്‍ന്ന് വരുന്ന വര്‍ഗീയതയെയും വര്‍ഗീയ ശക്തികളെയും നേരിടാന്‍ ഇടത് മതേതര പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തണമെന്നും അല്ലാത്തപക്ഷം വലിയ അപകടമായിരിക്കും വരാന്‍ പോകുന്നതെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രസ്താവിച്ചു. മന്ത്രിയായ ശേഷം ആദ്യമായി ഇടുക്കി ജില്ലയിലെത്തിയ അദ്ദേഹത്തിന് ജനതാദള്‍ സെക്യുലര്‍ നിയോജകമണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനയെ അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങളും അതിലൂടെ കേരളത്തെ ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കുമെതിരെയും ജാഗ്രത പുലര്‍ത്താന്‍ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയ്ക്ക് കഴിയണമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് പി പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി മൂഞ്ഞേലി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി കെ ഷാജി, ടി പി ജോസഫ്, എ മോഹന്‍ദാസ്, മിനി തോമസ്, ജോണ്‍സണ്‍ ജോസഫ്, എം പി ഷംസുദ്ദീന്‍, കെ വി പ്രശാന്ത്, പി ടി അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൊടുപുഴയിലെത്തിയ ജലവിഭവ വകുപ്പ് മന്ത്രി
കെ കൃഷ്ണന്‍കുട്ടിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി പി അനില്‍കുമാര്‍ പൊന്നാട
അണിയിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top