×

പൊലീസ് ലാത്തി വീശി- കാസര്‍കോട് കല്ലേറും തീയിടലും ; പുക ഉയര്‍ന്നതോടെ സ്ഥലത്ത് നില്‍ക്കാനാവാത്ത സ്ഥിതി

മഞ്ചേശ്വരം: കാസര്‍കോട് വനിതാ മതിലിനിടെ സംഘര്‍ഷം. ചേറ്റുകുണ്ടില്‍ വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് സിപിഎം ആരോപിച്ചു.

റോഡ് കയ്യേറി മതില്‍ തടസ്സപ്പെടുത്താന്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്നും മതിലിന് സമീപം തീയിട്ടുവെന്നും സ്ത്രീകള്‍ പറയുന്നു. പുക ഉയര്‍ന്നതോടെ സ്ഥലത്ത് നില്‍ക്കാനാവാത്ത സ്ഥിതിയുണ്ടായി. ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനും കല്ലേറിനും കാരണമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top