×

തൃശൂരോ കോട്ടയത്തോ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കൂട്ടര്‍ സമീപിച്ചു- റിട്ട. ജസ്റ്റീസ് കുര്യന്‍ ജോസഫ്‌

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളില്‍ മനസ്സുതുറന്ന് റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ്. മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കൂട്ടര്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും ഒരു മല്‍സര രംഗത്തേക്ക് താനില്ലെന്നാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കിയത്.

ചാലക്കുടിയില്‍ മല്‍സരിക്കാനാണ് ഒരു കൂട്ടര്‍ ആവശ്യപ്പെട്ടത്. തൃശൂരില്‍ മല്‍സരിക്കാന്‍ മറ്റൊരു കൂട്ടരും നിര്‍ദേശിച്ചു. എന്നാല്‍ മല്‍സരത്തിനില്ലെന്ന മറുപടിയാണ് രണ്ടുകൂട്ടരോടും പറഞ്ഞതെന്നും കുര്യന്‍ ജോസഫ് വ്യക്തമാക്കി.

ഹൈക്കോടതിയുടെ ലീഗല്‍ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. കുര്യന്‍ ജോസഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് വിവിധ പ്രാസംഗികര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top