×

ഹര്‍ത്താലുകള്‍ യുദ്ധപ്രഖ്യാപനങ്ങളാകരുത് – ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട്

കോട്ടയം : ഹര്‍ത്താല്‍ ജനവിരുദ്ധ ആശയമാണെന്നും ജനങ്ങള്‍ക്കു നേരെയുള്ള യുദ്ധപ്രഖ്യാപനമെന്ന നിലക്ക് ഹര്‍ത്താലിനെ ഉപയോഗിക്കുന്നത് ജനാധിപത്യ ധ്വംസനമാണെന്നും ജനാധിപത്യ കേരളാ യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
സമീപ കാലഘട്ടത്തില്‍ കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമവും തേര്‍വാഴ്ചയും അനുവദിക്കാന്‍ പാടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. പകല്‍വെളിച്ചത്തില്‍ മനുഷ്യന്റെ ജീവനും സ്വത്തിനും നേരെ കടന്നാക്രമണം ഉണ്ടാകുന്നു. ജാതിയുടെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും ആര് അക്രമം നടത്തിയാലും വെച്ചുപൊറുപ്പിക്കാന്‍ പാടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഹര്‍ത്താലിന്റെ മറവില്‍ കേരളത്തില്‍ അരങ്ങേറിയ അരാജകത്വം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പോലീസിന്റെ നിതാന്ത ജാഗ്രത വേണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹര്‍ത്താലുകള്‍ മൂലം പൊതുമുതലുകള്‍ ഉള്‍പെടെ കോടി കണക്കിനു രൂപയുടെ നാശനഷ്ടം നമ്മുടെ സംസ്ഥാനത്തിനുണ്ടാകുന്നുമെന്നും കൂടാതെ തൊഴില്‍ മേഖലയ്ക്കും മനുഷ്യന്റെ സൈ്വര്യ ജീവിതത്തിനും തടസ്സങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താലുകള്‍ മൂലം ചെറുപ്പക്കാര്‍ സംസ്ഥാനത്ത് പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ഭയപ്പെടുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. .
യോഗത്തില്‍ ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ.മൈക്കിള്‍ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.
പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ പി.സി.ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി നേതാക്കന്മാരായ ഏ.ജെ.ജോസഫ്, അഡ്വ.ഫ്രാന്‍സിസ് തോമസ്, ജോസ് പാറേക്കാട്ട്, നോബിള്‍ ജോസഫ്, യൂത്ത് ഫ്രണ്ട് നേതാക്കന്മാരായ ബിനോ ആന്റണി, ജോബിന്‍ കണ്ണാത്തുകുഴി, സജികുമാര്‍ കാവുവിളയില്‍, കെ.എം.ജോര്‍ജ്ജ്, സിജോ ഇലന്തൂര്‍, മിഥുന്‍ സാഗര്‍, പ്രിന്‍സ് സ്‌കറിയ, ഗ്രീനി റ്റി.വര്‍ഗീസ്, റ്റിറ്റോ ജോസഫ്, തോമസുകുട്ടി പതിയില്‍, മജീഷ് കൊച്ചുമലയില്‍, രാഹുല്‍ എസ്.ചവറ, ഡോ. റോബിന്‍ പി. മാത്യു, പ്രതീഷ് പി.റ്റി, സുജിത് കെ., നിഖില്‍ തുരുത്തിയില്‍, വിനോദ് മാത്യു വില്‍സണ്‍, പ്രവീണ്‍ കെ.എ.സ്., ടോണി ജോസ്, ഷിബു കുന്നപ്പുഴ, ജോബി സി.എം., ജിലേഷ് കെ, റ്റിജോ കുട്ടുമ്മേക്കാട്ടില്‍, ജോമി വാളിപ്ലാക്കല്‍, മാത്യു കോളിന്‍സ്, ഡെയിന്‍ തോമസ്. വിമല്‍ ജോസഫ് കുര്യന്‍ കുരിശുങ്കല്‍പ്പറമ്പില്‍, ബിജു തുരുത്തിയില്‍, സജു പറപ്പള്ളില്‍, ജോഷി തൈമുറിയില്‍, സിനു മനയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top