×

മയില്‍പ്പീലി പതിപ്പിച്ച രത്‌നകിരീടം ഗുരുവായൂരപ്പന്: ഭക്തന്‍ സമര്‍പ്പിച്ചത് കാല്‍ക്കോടിയുടെ കാണിക്ക

ഗുരുവായൂര്‍ ശ്രീകൃഷ്ണന് തലയില്‍ ചൂടാന്‍ ഇനി വജ്രകിരീടം. വജ്രങ്ങളും രത്‌നങ്ങളും പതിപ്പിച്ച്‌ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കിരീടത്തില്‍ മയില്‍പ്പീലിയും പിടിപ്പിച്ചിട്ടുണ്ട്. കാല്‍ക്കോടി രൂപയോളം വിലമതിക്കുന്ന ഈ കിരീടം ചെന്നൈയിലാണ് നിര്‍മ്മിച്ചത്.

ഈജിപ്തിലെ കെയ്‌റോയില്‍ ഉദ്യോഗസ്ഥനായ ഗുരുവായൂര്‍ തെക്കേനട ശ്രീനിധി ഇല്ലത്ത് ശിവകുമാറും ഭാര്യ വത്സലയുമാണ് വജ്രകിരീടം ഗുരുവായൂരപ്പന് കാണിക്കവെച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നിന് മിര്‍മാല്യ സമയത്ത് കിരീടം സോപാനത്ത് സമര്‍പ്പിച്ചു. ശംഖാഭിഷേകത്തിന് ശേഷം മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്ബൂതിരി ഗുരുവായൂരപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top