×

ശശികുമാര വര്‍മ്മ കള്ളനാണ്; അയ്യപ്പനെ കൊല്ലാന്‍ കാട്ടിലയച്ചവരാണ് രാജ കുടുംബം – രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ശശികുമാര വര്‍മ്മ കള്ളനാണെന്നും മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വര്‍മ്മ സംശയിച്ചതെന്നും മന്ത്രി ആരോപിച്ചു. തന്ത്രിക്കെതിരെയും മന്ത്രി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഭക്തി കൊണ്ടല്ല സാമ്ബത്തിക താത്പര്യം കൊണ്ടാണ് തന്ത്രി കടിച്ചുതൂങ്ങി കഴിയുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ശശികുമാറിന് മോഷണ സ്വഭാവമുണ്ട് കള്ളനാണ്. അതുകൊണ്ടാണ് തിരുവാഭരണം തിരികെ കിട്ടുമോ എന്നറിയില്ല എന്ന് സംശയിക്കുന്നത്. അയ്യപ്പനെ കൊല്ലാന്‍ കാട്ടിലയച്ചവരാണ് ഈ രാജ കുടുംബം. ശശി ഇപ്പോള്‍ രാജാവാണെന്ന് പറഞ്ഞ് നടക്കുകയാണ്. പഴയ എസ്‌എഫ്‌ഐ നേതാവായിരുന്നു. അന്ന് ഇറച്ചിയും മീനുമെല്ലാം തട്ടി വിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ പോകുന്ന സ്ത്രീകളുടെ ഭൂതവും വര്‍ത്തമാനവുമൊന്നും പരിശോധിക്കണ്ട കാര്യമില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. ഭക്തയാണങ്കില്‍ പോകാം. ഇതെല്ലാം ചികയുന്നവരുടെ ഭൂതകാലം അന്വേഷിച്ചാല്‍ അത് വളരെ മോശമായിരിക്കും. സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ അയ്യപ്പന് ഒരു പ്രശ്‌നവുമില്ല. സ്ത്രീകളെ ശബരിമലയില്‍ കണ്ടാല്‍ പ്രശ്‌നമുള്ളവര്‍ അങ്ങോട്ട് പോകേണ്ട.

തന്ത്രി അയ്യപ്പനെ കാത്ത് സൂക്ഷിക്കേണ്ടവനാണ്. പക്ഷെ, ഈ തന്ത്രി ഭക്തനല്ല, ഭൗതികവാദിയാണ്. അതുകൊണ്ടാണ് നടയടച്ച്‌ പോകുമെന്ന് പറഞ്ഞത്. പുണ്യാഹം തളിച്ചത് ഭരണഘടനാവിരുദ്ധമാണെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

നിരന്തരമായി ഭീഷണി ലഭിച്ചതിനെ തുടര്‍ന്നാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് ശശികുമാര വര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവാഭരണം കൊണ്ടുപോയതു പോലെ തിരികെയെത്തില്ലെന്ന് കത്തുകള്‍ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സുരക്ഷയെ സംബന്ധിച്ച്‌ തുടക്കം മുതല്‍ തന്നെ ആശങ്കയുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top