×

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് വണ്ടിച്ചെക്ക്? പകുതി ചെക്കുകളും മടങ്ങിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയെ നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ചെക്കുകളില്‍ പകുതിയും മടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭാവനയായി ലഭിച്ച ചെക്കുകളില്‍ നിന്നും ഡിഡിയില്‍ നിന്നുമായി 7.46 കോടി രൂപയാണ് ഖജനാവിലേക്ക് എത്തേണ്ടിയിരുന്നത്. ഇതില്‍ 3.26 കോടി രൂപ ലഭിക്കേണ്ടിയിരുന്ന 395 ചെക്കുകളും ഡിഡികളും അക്കൗണ്ടുകളില്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് മടങ്ങിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. നവംബര്‍ 2018 വരെയുള്ള കണക്കനുസരിച്ച്‌ 2,797.67 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ഇതില്‍ പണമായി ലഭിച്ച തുകയാണ് അധികവും. ഓണ്‍ലൈന്‍ ട്രാസ്ഫറായി മാത്രം 260.45 കോടി രൂപ ലഭിച്ചിട്ടുണ്ട്.

2018 ഓഗസ്റ്റ് ഒന്‍പതിന് ആരംഭിച്ച കാലവര്‍ഷം വലിയ ദുരന്തം വിതച്ചതോടെയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സാലറി ചലഞ്ചും ഏര്‍പ്പെടുത്തിയിരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top