×

വനിതാ മതിലില്‍ പങ്കെടുത്തതിന് തിരുവനന്തപുരം കളക്ടര്‍ കെ വാസുകിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍

വനിതാ മതിലില്‍ പങ്കെടുത്തതിന് തിരുവനന്തപുരം കളക്ടര്‍ കെ വാസുകിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍ രംഗത്ത്. രാഷ്ടീയ പരിപാടിയില്‍ ഐഎഎസ്സുകാര്‍ക്ക് എന്താണ് കാര്യം. സിപിഎം നേതാവ് വൃന്ദാ കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ പ്രസംഗിക്കുമ്ബോള്‍ അതുകേട്ട് സന്തോഷിച്ച്‌ ചിരിക്കാന്‍ വാസുകിക്ക് ആരാണ് അധികാരം നല്‍കിയതെന്നും മുരളീധരന്‍ ചോദിച്ചു.

ജില്ലാ വികസനസമിതി യോഗങ്ങളില്‍ കളക്ടര്‍ പങ്കെടുക്കാറില്ലെന്നും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിയുന്ന കളക്ടര്‍ക്ക് മതിലില്‍ കൈകോര്‍ക്കാന്‍ സമയമുണ്ടെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

മതിലില്‍ പങ്കെടുത്ത നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുനേരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച്‌ കോണ്‍ഗ്രസ് ആലോചിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. വാസുകിക്ക് പുറമേ ടി.വി അനുപമ ഐഎഎസ്, ഉഷ ടൈറ്റസ് ഐഎഎസ് എന്നിവരും വനിതാ മതിലില്‍ പങ്കെടുത്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top