×

പിണറായി നവോത്ഥാന ഘാതകന്‍ ; ശബരിമലയില്‍ കയറിയ സ്ത്രീകളെ വിളിക്കേണ്ട പേര് വേറെ : സി. കെ പത്മനാഭന്‍

മലപ്പുറം: സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍. ശബരിമലയില്‍ കയറിയ സ്ത്രീകളെ വിളിക്കേണ്ട പേര് വേറെയാണ്. പക്ഷേ, പറഞ്ഞാല്‍ കേസ് പിന്നാലെ വരുമെന്നതിനാല്‍ പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരെ കള്ളക്കേസെടുത്ത് ജയിലിലടച്ചതിനെതിരെ എന്‍ഡിഎ ജില്ലാ നേതൃത്വം നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി കെ പത്മനാഭന്‍.

സിപിഎം ഇപ്പോള്‍ മലകറാന്‍വരുന്ന സ്ത്രീകളുടെ പിറകേയാണ്. പിണറായിക്ക് കിട്ടാന്‍പോകുന്ന പേര് നവോത്ഥാന നായകന്‍ എന്നായിരിക്കില്ല, നവോത്ഥാനഘാതകന്‍ എന്നായിരിക്കും. ആചാരങ്ങള്‍ മാറ്റാന്‍ ആചാരനുഷ്ഠാന വിദഗ്ധരുണ്ട്. അതിന് കോടതിക്ക് അധികാരമില്ലെന്നും പത്മനാഭന്‍ മലപ്പുറത്ത് പറഞ്ഞു.

ശബരിമലയില്‍ കമ്മ്യൂണിസം നടപ്പാക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത്. ജാതിയുടേയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കാനും ശ്രമം നടക്കുന്നു. മതില്‍കെട്ടി നവോത്ഥാനം ഉണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ല. ആര്‍ത്തവ സമരക്കാരെയാണ് മുഖ്യമന്ത്രി ഇപ്പോള്‍ നവോത്ഥാന നായകരാക്കാന്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് അഡ്വ. എസ് സുരേഷ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top