×

ഡ്യൂട്ടിയില്ലാത്ത ഷിജിത്ത് എന്തിന് മലയ്ക്ക് പോയി ? അന്തസുണ്ടെങ്കില്‍ ഓര്‍ഡിനന്‍സ് ബിജെപി ഇറക്കണം:  രോഷാകുലനായി കെ സുധാകരന്‍

ബിന്ദുവിനും കനക ദുര്‍ഗക്കും വാടകയ്ക്ക് മുറിയെടുത്ത് നല്‍കിയത് കണ്ണൂരില്‍ നിന്നുള്ള ഷിജിത്ത് എന്ന പൊലീസുകാരനാണ്. എസ്‌എഫ്‌ഐ മട്ടന്നൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയായ ഈ പൊലീസുകാരന്‍ പിണറായിയുടെ വിശ്വസ്തനാണെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തിലെ കലാപത്തിന് ഉത്തരവാദി പിണറായിയെന്നും സുധാകരന്‍ കോഴിക്കോട് പറഞ്ഞു. തറവാട്ടില്‍ പിറന്ന ഒരു യുവതിയും ശബരിമലയില്‍ പോകില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.

അതേസമയം കേരളത്തിലെ ബിജെപിക്കാര്‍ക്ക് അന്തസ്സുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണത്തിനായി കേന്ദ്രത്തെ സമീപിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സ് ഇറക്കാന്‍ തയ്യാറാകാതെ അണികളെ ബലികൊടുത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അവസരവാദ രാഷ് ട്രീയം ഉപേക്ഷിച്ച്‌ ബിജെപി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തയ്യാറാകണം.

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയ്ക്കായി നിയമനിര്‍മ്മാണം നടത്താന്‍ ഇടപെടും. ഇതിനായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തും. ശബരിമലയില്‍ സമാധാനം തകര്‍ത്തത് മുഖ്യമന്ത്രിയാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വവും പിണറായിക്കാണ്. ഷിജിത്ത് എന്ന കണ്ണൂരുകാരന്‍ പൊലീസാണ് യുവതികള്‍ക്ക് മുറിയെടുത്തുകൊടുത്തത്. ശബരിമല ഡ്യൂട്ടിയില്ലാത്ത ഷിജിത്ത് ആരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് അവിടെ എത്തിയതെന്ന് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top