×

ഫ്രാങ്കോയ്‌ക്കെതിരെ  പരാതി-   ബ്ലൂ ഡാര്‍ട്ട് കൊറിയറില്‍ സര്‍വ്വീസില്‍നിന്നും തെളിവ് 

ബിഷപ്പ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ടു പാലായിലെ കൊറിയര്‍ സര്‍വ്വീസില്‍നിന്നും പൊലീസ് തെളിവ് ശേഖരിച്ചു. പാലായിലെ ബ്ലൂഡാര്‍ട്ട് ഡി എച്ച്‌ എല്‍ കൊറിയര്‍ സര്‍വ്വീസ് വഴി റോമില്‍ മാര്‍പ്പാപ്പയ്ക്കും കര്‍ദ്ദിനാള്‍ കര്‍ദ്ദിനാള്‍മാര്‍ക്കും പരാതി അയച്ചിരുന്നു എന്ന് പരാതിക്കാരിയായ കന്യാസ്ത്രീ പൊലീസില്‍ അറിയിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി ആരായാനാണ് പൊലീസ് സംഘം കൊറിയര്‍ സര്‍വ്വീസില്‍ എത്തിയത്. കേസ് അന്വേഷണച്ചുമതലയിലുള്ള വൈക്കം എസ്.ഐ മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി എത്തിയത്.

കന്യാസ്ത്രീ 2018 മെയ് 15 ന് റോമിലുള്ള മാര്‍പ്പാപ്പയ്ക്കും കദ്ദിനാള്‍മാര്‍ക്കും കൊറിയര്‍ അയച്ചതിന് നല്‍കിയ രസീതിന്റെ പകര്‍പ്പുകള്‍ ഓഫീസിലെ ജീവനക്കാര്‍ സ്ഥിരീകരിച്ചു. പോലീസ് കാണിച്ച രസീതിന്റെ പകര്‍പ്പുകള്‍ പ്രകാരം പാലായിലെ ബ്ലൂഡാര്‍ട്ട് ഡിഎച്ച്‌എല്‍ കൊറിയര്‍ സര്‍വ്വീസ് വഴി റോമിലേയ്ക്ക് മാര്‍പ്പാപ്പയുടെയും കര്‍ദ്ദിനാള്‍മാരുടെയും പേരിലേയ്ക്ക് അയച്ചതാണെന്ന് കൊറിയര്‍ തയ്യാറാക്കിയ ഓഫീസ് ജീവനക്കാരന്‍ പൊലീസിനു മൊഴി നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top