×

സൈന്യത്തില്‍ സ്വവര്‍ഗലൈംഗികത അനുവദിക്കാനാകില്ലെ – കരസേനാ മേധാവി ബിപിന്‍ റാവത്ത്.

ന്യൂഡല്‍ഹി:ഇന്ത്യന്‍ സൈന്യത്തില്‍ സ്വവര്‍ഗലൈംഗികത അനുവദിക്കാനാകില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സ്വവര്‍ഗലൈംഗികത കുറ്റകരമല്ലാതാക്കിയ സുപ്രീം കോടതി വിധിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സൈന്യത്തില്‍ സ്വവര്‍ഗലൈംഗികത ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ രാജ്യത്തിന്റെ നിയമത്തിനുപരിയല്ല, എന്നാല്‍ നിങ്ങള്‍ ഇന്ത്യന്‍ സേനയില്‍ ചേരുമ്ബോള്‍ ഒരു പൗരന് ലഭിക്കുന്ന ചില അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിച്ചെന്നു വരില്ല. ചില കാര്യങ്ങളില്‍ സൈന്യം വളരെ യാഥാസ്ഥിതികരാണ് അദ്ദേഹം പറഞ്ഞു.

ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന ഐപിസി 377 -ാം വകുപ്പ് കഴിഞ്ഞ സെപ്തംബറില്‍ ഭാഗികമായി റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്താണ് സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top