×

അയ്യപ്പഭക്തസംഗമം നാളെ പുത്തരിക്കണ്ടത്ത്: അഞ്ച് ജില്ലകളില്‍ നിന്ന് രണ്ട് ലക്ഷം പേരെത്തും

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് 4 ന് പുത്തരിക്കണ്ടം മൈതാനിയില്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷം അയ്യപ്പഭക്തര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മ്യൂസിയം, പി.എം.ജി എന്നിവിടങ്ങളില്‍ നിന്ന് വൈകിട്ട് 3 ന് നാമജപ ഘോഷയാത്ര ആരംഭിച്ച്‌ പുത്തരിക്കണ്ടത്ത് സമാപിക്കും. നാമജപം നടക്കുമ്ബോള്‍ തന്നെ പുത്തരിക്കണ്ടത്ത് യോഗം ആരംഭിക്കും.

കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അദ്ധ്യക്ഷതയില്‍ മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും. നിരവധി ആദ്ധ്യാത്മികാചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും പ്രസംഗിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top