×

അഞ്ചുരുളി ജലാശയത്തില്‍ കാമുകനെയും രണ്ട് കുട്ടികളുടെ മാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി.

കാഞ്ചിയാര്‍ അഞ്ചുരുളി ജലാശയത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്ബാടുംപാറ ആശാന്‍പടി പുളിവള്ളില്‍ മനേഷ് മോഹനന്‍ (30), ബന്ധു പാമ്ബാടുംപാറ നെല്ലിപ്പാറഭാഗം കൊല്ലംപറമ്ബില്‍ രാജേഷിന്റെ ഭാര്യ സൗമ്യ രാജേഷ് (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. രാവിലെ അഞ്ചുരുളിയില്‍ എത്തിയ സഞ്ചാരികളാണ് ആദ്യം മൃതദേഹം കണ്ടത്.

വെള്ളിയാഴ്ച രാത്രി മുതല്‍് ഇരുവരെയും കാണാതായയിരുന്നു. ഭാര്യയെ കാണാതായെന്ന് ചൂണ്ടിക്കാട്ടി രാജേഷ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവറായ മനേഷിന്റെ ഓട്ടോറിക്ഷയിലാണ് ഇരുവരും എത്തിയതെന്ന് കരുതുന്നു. സമീപത്തുനിന്നും ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ട്.

ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം. മനേഷ് അവിവാഹിതനാണ്. സൗമ്യയ്ക്ക് രണ്ട് കുട്ടികളുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top