×

ജാതി മത ഭേദവും സങ്കുചിത രാഷ്ട്രീയവും മാറ്റി വച്ച് വനിതാ മതിലില്‍ പങ്കാളികളാകണം – അഡ്വ. മൈക്കിള്‍ ജെയിംസ്

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീകളുടെ അഭിമാനവും സാമൂഹ്യനീതിയും കാത്തുസംരക്ഷിക്കുവാനും ‘ജനുവരി 1’-നു നടത്തുന്ന വനിതാ മതില്‍ കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ പുതിയ കാല്‍ വയ്പ്പാണെന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന  സിഡന്റ്
അഡ്വ. മൈക്കിള്‍ ജെയിംസ് പറഞ്ഞു.
മതിലിലൂടെ ഉയര്‍ന്നുവന്നിരിക്കുന്ന വനിതാ മുന്നേറ്റം യു.ഡി.എഫിനെയും ബിജെപിയെയും, വിളറി പിടിപ്പിച്ചിരിക്കുകയാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും അതിനെതിരായ നീക്കങ്ങളെ ചെറുക്കാനും ഈ കൂട്ടായ്മ കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സാമൂഹികനീതിയും സംരക്ഷിക്കപ്പെടണം. ജാതിമത ഭേദവും, സങ്കുചിത രാഷ്ട്രീയവും മാറ്റിവെച്ചു വനിതാമതില്‍ ചരിത്ര സംഭവമാക്കുന്നതിന് കേരളത്തിലെ മുഴുവന്‍ സ്ത്രീജനങ്ങളും ഏകമനസ്സോടെ അണിനിരക്കണമെന്ന് അഡ്വ. മൈക്കിള്‍ ജെയിംസ് അഭ്യര്‍ത്ഥിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top