×

നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ കമ്മിറ്റി തള്ളി ; സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി അനിരുദ്ധന്‍ തുടരും

കൊല്ലം : കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധനെ നീക്കാനുള്ള സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പാര്‍ട്ടി ജില്ലാ നേതൃത്വം തള്ളി. ഇന്നു ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോ​ഗമാണ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം തള്ളിക്കളഞ്ഞത്.

എന്‍ അനിരുദ്ധന് പകരം ആര്‍ രാജേന്ദ്രനെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചത്. കഴിഞ്ഞ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്ത് 80 വയസ് പിന്നിട്ടവര്‍ തുടരേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റത്തിന് നിര്‍ദേശിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top