×

ബിജെപിക്ക വളരാന്‍ ഇടം നല്‍കി കോണ്‍ഗ്രസിന്റെ സ്‌പെയിസ് നഷ്ടപ്പെടുത്താമെന്നാണ് പിണറായി കരുതുന്നതെ- ആന്റണി

തിരുവനന്തപുരം: ശബരിമല വിഷയത്തിലൂടെ ആര്‍എസ്‌എസിനും ബിജെപിക്കും കേരളത്തില്‍ അടിത്തറയുണ്ടാക്കി കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ ആന്റണി. ശബരിമലയില്‍ അനാവശ്യ നിയന്ത്രണങ്ങളും 144ഉം ഏര്‍പ്പെടുത്തിയതിലൂടെ ആര്‍എസ്‌എസിന് വളരാന്‍ ഇടം നല്‍കി. സമാധാനപ്രിയരായ കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പിണറായിയെക്കാളും മുന്നേ രാഷ്ട്രീയം തുടങ്ങിയ ആളാണ് താന്‍. തനിക്കൊന്നും മറയ്ക്കാനില്ല. നിലപാട് എന്നും തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ആര്‍എസ്‌എസ് വളരണം എന്ന് കരുതുന്ന ഒരേയൊരു പാര്‍ട്ടി സിപിഎമ്മാണ്.ശബരിമല സംഘര്‍ഷഭൂമിയാക്കിയതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയും സിപിഎമ്മുമാണ്. ആര്‍എസ്‌എസും ബിജെപിയും കൂട്ടുപ്രതികളാണ്. കോണ്‍ഗ്രസിന്റെ നിലപാടാണ് ശരിയെന്ന് ഇന്നത്തെ താപനില കഴിയുമ്ബോള്‍ ജനങ്ങള്‍ക്ക് മനസ്സിലാകും. ആര്‍എഎസ്‌എസിന് വളരാന്‍ ഇടം നല്‍കി കോണ്‍ഗ്രസിന്റെ സ്‌പെയിസ് നഷ്ടപ്പെടുത്താമെന്നാണ് പിണറായി വിജയന്‍ കരുതുന്നതെന്നും ആന്റണി ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top