×

ടി എം മുജീബിനെതിരെ ആഞ്ഞടിച്ച്‌ യുഡിഎഫ്‌ – രാജി വയ്‌ക്കും വരെ പ്രക്ഷോഭം; 22 പഞ്ചായത്തുകളിലെ കരാറുകളിലൂടെ 100 ലക്ഷം രൂപയുടെ അഴിമതി ആരോപണം

ഇടവെട്ടി;.ടി എം. മുജീബിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷൻ കേസ് എടുക്കുകയും അഴിമതി വെളിപ്പെടുകയും സാഹചര്യത്തിൽ ടി എം മുജീബ് രാജി വയ്ക്കുകയും നിയമനടപടി നേരിടുകയും ചെയ്യണമെന്ന് യുഡിഎഫ് ഇടവെട്ടി മണ്ഢലം നേതാക്കൾ ആവശ്യപ്പെട്ടു.

ഇടവെട്ടി;.ടി എം. മുജീബിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷൻ കേസ് എടുക്കുകയും അഴിമതി വെളിപ്പെടുകയും സാഹചര്യത്തിൽ ടി എം മുജീബ് രാജി വയ്ക്കുകയും നിയമനടപടി നേരിടുകയും ചെയ്യണമെന്ന് യുഡിഎഫ് ഇടവെട്ടി മണ്ഢലം നേതാക്കൾ ആവശ്യപ്പെട്ടു.
സ്വന്തം പേരിലും ബിനാമിയായും ജില്ലയിലെ ഇരുപത്തിരണ്ട് പഞ്ചായത്തുകളിൽ കരാർ നടത്തുകയും അ കാര്യം സ്വയം സമ്മതിക്കുകയും ചെയ്തത് ഗുരുതരമായ അഴിമതിയും സത്യപ്രതിജഞാ ലംഘനവും വിശ്വാസവഞ്ചനയുമാണ് ഈ സാഹചര്യത്തിൽ അയോഗ്യത വരുന്നതിന് മുമ്പ് രാജി വയ്ക്കണം.അതാണ് സാമാന്യ മര്യാദയും മാന്യതയും.മുജീബിനെ പ്പോലെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം വരെയായി പ്രവർത്തിച്ച വിദ്യാസമ്പന്നനായ ഒരാൾക്ക് പഞ്ചായത്ത് രാജ് ചട്ടവും ജനപ്രതിനിധി പാലിക്കേണ്ട പൊതു നിയമങ്ങളും അറിയില്ലായെന്നത് അവിശ്വസനീയമാണ്. ഇത് പുറത്തുവരുവാൻ പോകുന്ന വലിയ അഴിമതി മൂടിവയ്ക്കുന്നതിനുള്ള മുന്നൊരുക്കമായേ കാണാൻ കഴിയു.ഗുണനിലവാരമില്ലാത്ത ഫെറോ സിമന്റ് ബോർഡുകളുടെ മുതൽ മുടക്കിന്റെ പത്തിരട്ടിവരെ ഈടാക്കുകയെന്ന തീവെട്ടികൊള്ള നടത്തിയ വ്യക്തിയാണ് മുജീബ്. കേവലം പന്ത്രണ്ട് സ്വകയർ ഫീറ്റ് വലുപ്പമുള്ള സിറ്റിസൺ ഇൻഫർമേഷൻ ബോർഡിന് 4960 രൂപവരെ ഈടാക്കിയിട്ടുണ്ട്.ആകെ മുതൽ മുടക്ക് 700രൂപവരെയും.6സ്വകയർ ഫീറ്റ് ബോർഡിന് 3000രൂപയോളമാണ് കരാർ പ്രകാരം വാങ്ങിയിരുന്നത് മുടക്ക് നാനൂറ് മാത്രവും.

ജനപ്രതിനിധിയാണെന്ന വസ്തുത മറച്ചുവെച്ച് വിവിധ പഞ്ചായത്തുകളിൽ കരാർ ഒപ്പിട്ടു സത്യപ്രതിജ്ഞാലംഘനം നടത്തിയത് തെളിവു സഹിതം പുറത്തു വന്ന സാഹചര്യത്തിൽ ഒരു നിമിഷം പോലും ജനപ്രതിനിധിയായി തുടരാൻ ടി.എം. മുജീബിന് അർഹതയില്ല.

ബോർഡുകൾ തൊഴിലുറപ്പ് സൈറ്റുകളിൽ വെറുതെ കൊണ്ടുപോയി നിലത്തിടുക വഴി തികഞ്ഞ നിരുത്തരവാദിത്തവും അഴിമതിയുമാണ് പൊതു മുതൽ സംരക്ഷിക്കേണ്ട ഒരു ജനപ്രതിനിധി ചെയ്തിരുന്നത് എന്നത് വളരെ ഗുരുതരമായി കാണേണ്ട കാര്യമാണ്. ടി. എം. മുജീബ് രാജി വെച്ചില്ലെങ്കിൽ UDF നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നല്കും .ഇതിന്റെ ഭാഗമായി 14ന് ഞായറാഴ്ച വൈകിട്ട് ഇടവെട്ടിയിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കും

അഴിമതിക്കാരനായ സി പി എം മെമ്പർ ടി എം മുജീബ് രാജി വച്ച് നിയമനടപടി നേരിടുന്നവരെ യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കളായ എ കെ സുഭാഷ്കുമാർ.അസീസ് ഇല്ലിക്കൽ.ജയകൃഷ്ണൻ പുതിയേടത്ത്.എം.പി അഷറഫ്. വി എച്ച് നൗഷാദ്.ബേബി കാവാലം എന്നിവർ പത്രസമ്മേളനത്തിൽആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top