×

8 പഞ്ചായത്തിലെ കരാറിലൂടെ ലഭിച്ചത്‌ ആറര ലക്ഷം രൂപ മാത്രം മാനനഷ്ട കേസ്‌ നല്‍കും- മുജിബ്‌ പറയുന്നത്‌ ഇങ്ങനെ

ഇടവെട്ടി യുഡിഎഫ്‌ നേതൃത്വത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെ കേസ്‌ നല്‍കുമെന്ന്‌ ടി എം മുജീബ്‌.
തൊഴിലുറപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട്‌ വര്‍ക്ക്‌ നടക്കുന്ന സ്ഥലങ്ങളില്‍ സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഇത്‌ നടക്കുന്നു. ജില്ലയിലെ എട്ട്‌ പഞ്ചായത്തുകളില്‍ ഈ ബോര്‍ഡ്‌ വയ്‌ക്കാന്‍ കരാര്‍ ഏറ്റെടുത്തത്‌. ആറരലക്ഷം രൂപയുടെ ജോലി നാളിതുവരെ ഞാന്‍ ചെയ്‌തിട്ടുണ്ട്‌. മത്സരാധിഷ്‌ഠിത ക്വട്ടേഷനുകളില്‍ പങ്കെടുത്താണ്‌ ഈ ജോലികള്‍ ഏറ്റെടുത്തതെന്നും മുജീബ്‌ ചൂണ്ടിക്കാട്ടി.

പഞ്ചായത്ത്‌ മെമ്പര്‍ എന്ന നിലയില്‍ സ്വന്തം പഞ്ചായത്തില്‍ കരാര്‍ജോലികള്‍ ഏറ്റെടുക്കുവാന്‍ പാടില്ല എന്നു മാത്രമേ എനിക്കറിവ്‌ ഉണ്ടായിരുന്നുള്ളൂ ജനപ്രതിനിധികള്‍ ഒരു പഞ്ചായത്തുമായും കരാറില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നാണ്‌ നിയമം.ഇതറിയാതയാണ്‌ ഞാന്‍ ഈ ജോലികള്‍ ഏറ്റെടുത്തത്‌.ജീവിക്കാന്‍ വേണ്ടി ഒരു തൊഴില്‍ എന്നേ കരുതിയുള്ളൂവെന്നും മുജീബ്‌ പറയുന്നു. മറ്റ്‌ പഞ്ചായത്തിലെ കരാറെടുത്തത്‌ അറിവില്ലായ്‌മ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

അറിവില്ലായ്‌മ മൂലം ഒരു ജോലി ഏറ്റെടുത്തതിന്റെ പേരില്‍ അയോഗ്യത വേണം എന്നു പറയുന്നതും രാജി ആവശ്യപ്പെടുന്നതും മനസ്സിലാക്കാം. ഭാരതം മുഴുവന്‍ നടപ്പാക്കുന്ന ഒരു പദ്ധതിയില്‍ മത്സരാധിഷ്‌ഠിത ക്വട്ടേഷനുകളില്‍ പങ്കെടുത്ത്‌ 8 പഞ്ചായത്തുകളില്‍ ജോലി ചെയ്യുന്നതിന്‌ എന്താണ്‌ തടസ്സമെന്നും മുജീബ്‌ ചോദിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top