×

ആറ്റില്‍ ചാടി കമിതാക്കള്‍ ആത്മഹത്യ ചെയ്തു.ആത്മഹത്യ വിവാഹം റജിസ്റ്റര്‍ ചെയ്തിന് ശേഷം

ചാത്തന്നൂര്‍: ഇത്തിക്കര കൊച്ചുപാലത്തില്‍ നിന്നു രാത്രി കമിതാക്കള്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. പരവൂര്‍ കോട്ടപ്പുറം സ്വദേശിയായ മനു, പരവൂര്‍ കോട്ടപ്പുറം കുഞ്ചിന്റഴികം വീട്ടില്‍ മോഹനന്‍ പിള്ളയുടെ മകന്‍ മനു (26), പുക്കുളം സൂനാമി ഫ്ലാറ്റില്‍ പരേതനായ വിഷ്ണുവിന്റെ ഭാര്യ സുറുമി (23) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയോടെ അഗ്നിശമന സേനയിലെ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്.

ഇവരുടെ വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ചാത്തന്നൂര്‍ എസിപി ജവാഹര്‍ ജനാര്‍ദ് പറഞ്ഞു ബുധന്‍ രാത്രിയാണ് ഇരുവരും ആറ്റില്‍ ചാടിയത്. പെയിന്റിങ് തൊഴിലാളിയായ മനുവും സുറുമിയും പ്രണയത്തിലായിരുന്നതായി ചുരുക്കം ചില സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ.  ബന്ധുക്കള്‍ തങ്ങള്‍ വിവാഹം കഴിക്കുന്നു എന്നറിഞ്ഞ് പ്രശ്‌നം ഉണ്ടാക്കുമോ എന്ന ഭയത്തിലാവാം ആത്മഹത്യ എന്നും പൊലീസ് പറയുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top