×

പതിനെട്ടാംപടിക്ക്‌ സമീപത്തായി നൃത്തം ചെയ്‌തിട്ടില്ല- സെറ്റിട്ടാണ്‌ ഗാനരംഗം ചിത്രീകരിച്ചതെ- സുധാ ചന്ദ്രന്‍

സന്നിധാനത്ത് പതിനെട്ടാംപടിക്ക് സമീപത്തായി നടി സുധാ ചന്ദ്രന്‍ നൃത്തം ചെയ്തുവെന്ന വാര്‍ത്ത ഏറെ വിവാദശരങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ സിനിമയില്‍ സുധ പതിനെട്ടാം പടിക്ക് സമീപം നൃത്തം ചെയ്യുന്ന രംഗമുണ്ട്. എന്നാല്‍ അതിന് പിന്നിലുള്ള സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സുധ.

സംഭവത്തെ കുറിച്ച്‌ സുധ പറയുന്നതിങ്ങനെ.വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനെട്ടാം പടിയില്‍ നൃത്തം ചെയ്തു എന്നൊരു വിവാദം തന്റെ പേരിലുണ്ടായി. പക്ഷെ അത് സത്യമല്ലെന്നാണ് സുധ അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ഗാനരംഗം ചിത്രീകരിച്ചതെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായി ചിത്രീകരിച്ചുവെന്നും അവര്‍ വ്യക്തമാക്കുന്നു.

41 ദിവസം വ്രതമെടുത്ത് നിഷ്ഠകളെല്ലാം പാലിച്ചാണ് തന്റെ ഭര്‍ത്താവ് ശബരിമലയില്‍ പോയത്, അയ്യപ്പനെ തൊഴണമെന്നത് തന്റെയും ഏറ്റവും വലിയ ആഗ്രഹം എന്നാല്‍ ഏത് കോടതി വിധി വന്നാലും ആചാരങ്ങളെ നിഷേധിക്കാന്‍ തയ്യാറല്ലെന്നും ഉറപ്പിച്ചു പറയുന്നു. 52 വയസായി. എങ്കിലും അയ്യപ്പനെ കാണാന്‍ കാത്തിരിക്കാന്‍ ഇപ്പോഴും തയ്യാറാണ്. എപ്പോഴാണോ ഭഗവാന്‍ വിളിക്കുന്നത് അപ്പോഴേ മല ചവിട്ടൂ. -സുധ പറഞ്ഞു.’ആരു മനസ്സുരുകി പ്രാര്‍ത്ഥിച്ചാലും ദൈവം വിളി കേള്‍ക്കും..ദൈവം സത്യത്തിന്റെ കൂടെ നില്‍ക്കുകയും ചെയ്യും അതാണെന്റെ വിശ്വാസം’ സുധ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top