×

എന്റെ അമ്മ എന്റെ മാലാഖ – ശ്രീനിഷുമായുള്ള വിവാഹത്തിന് പേളിയുടെ വീട്ടുകാര്‍ പച്ചക്കൊടി

കൊച്ചി: അവതാരകയും നടിയുമായി പേളി മാണിയും മിനിസ്‌ക്രീന്‍ താരങ്ങളായ ശ്രിനീഷും തമ്മിലുള്ള പ്രണയമാണ് ഇപ്പോള്‍ ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ അടുത്ത ഇരുവരുടെയും പ്രണയം പൂവണിയുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. പേളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. പ്രണയത്തിന് പേളിയുടെ വീട്ടുകാര്‍ പച്ചക്കൊടി കാണിച്ചുവെന്നാണ് സൂചനകള്‍.

പേളിയുടെ വാക്കുകള്‍ ഇങ്ങനെ:’എന്റെ അമ്മ എന്റെ മാലാഖ. നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും എല്ലാവരോടും അമ്മ നന്ദി പറയുന്നു. അതെ… അമ്മ സമ്മതിച്ചു”.

വാശിയേറിയ മത്സരത്തിനൊടുവില്‍ സാബു മോനാണ് ബിഗ് ബോസ് വിജയിയായത്. പേളിക്കായിരുന്നു രണ്ടാം സ്ഥാനം. സീസണ്‍ ഒന്നിന് പര്യവസാനമായപ്പോള്‍ തന്നെ പ്രേക്ഷകരുടെ മനസില്‍ ഉയര്‍ന്ന ചോദ്യം ശ്രീനിഷും പേളിയും തമ്മിലുള്ള വിവാഹമായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top