×

സംസ്ഥാനത്തെ 53 പോളിടെക്‌നിക്ക് കോളേജ് യൂണിയനുകള്‍ എസ്‌എഫ്‌ഐക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 53 പോളിടെക്ക്‌നിക്ക് കോളേജ് യൂണിയനുകളിലും എസ്‌എഫ്‌ഐയ്ക്ക് വിജയം. വെള്ളിയാഴ്‌ച്ച നടന്ന തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിനും എബിവിപിക്കും ഒരു സീറ്റ് പോലും ലഭിച്ചില്ല. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ്, കൈമനം പോളിടെക്ക്‌നിക്കുകളില്‍ എസ്‌എഫ്‌ഐ വിജയം ആവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസം കേരള സര്‍വകലാശാല കോളേജുകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐ വന്‍ വിജയം നേടിയിരുന്നു. എം.ജി, കാലിക്കറ്റ് എന്നീ സര്‍വകലാശാലകളുടെ കീഴിലുള്ള യൂണിയനുകളിലും എസ്‌എഫ്‌ഐ വിജയം നേടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top