×

സിറോ മലബാര്‍ സഭ വിറ്റ കാക്കാനാട്ടെ 64 ഏക്കര്‍ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി; ഇടനിലക്കാരന് പത്തുകോടി രൂപ പിഴ

കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത വിറ്റ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഭൂമി വില്‍പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ ഇടപാടുകളും മരവിപ്പിച്ചു. കാക്കാനാട്ടെ 64 ഏക്കര്‍ ഭൂമിയാണ് വിറ്റത്. നടപടി താത്ക്കാലികമാണെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

സാജു വര്‍ഗീസ് പത്തുകോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഈ പണം പിഴയായി അടക്കണം എന്ന് കാണിച്ച്‌ ആദായനികുതി വകുപ്പ് സാജു വര്‍ഗീസിന് നോട്ടീസ് നല്‍കി. ആറുമാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് നടപടി. രേഖകലില്‍ 3.9 കോടി രൂപ കാണിച്ച ഭൂമി മറിച്ചുവിറ്റത് 39 കോടിക്കാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. .

രൂപതയ്ക്ക് വേണ്ടി ഭൂമി വിറ്റ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കര്‍ദിനാള്‍ അടക്കമുള്ളവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഭൂമി വാങ്ങിയവരുടെ വീടുകളില്‍ പരിശോധനയും നടത്തിയിരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top