×

സ്‌കൂള്‍ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്, കുട്ടികളെ രക്ഷപെടുത്തി

രുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ബസ് കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടം താണുപിള്ള മെമ്മോറിയല്‍
സ്‌കൂളിലെ പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് വന്ന ബസാണ് അപകടത്തിപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തെക്കേക്കരയില്‍ വച്ച്‌ കനാലിലേക്ക് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പന്ത്രണ്ട് കുട്ടികളും ആയയും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. കുട്ടികളില്‍
ചിലര്‍ക്ക് നിസാര പരിക്കുകളുണ്ട്. ഇവരെ വിഴിഞ്ഞം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. കൂടുതല്‍ നിരീക്ഷണം ആവശ്യമുള്ള കുട്ടികളെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.

കനാലില്‍ വലിയ അളവില്‍ വെള്ളമില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top