×

ഗര്‍ഭാവസ്ഥ രോഗാവസ്ഥ അല്ല; നിങ്ങളും എത്തിയത്‌  ഗര്‍ഭപാത്രത്തില്‍ നിന്ന്‌ തന്നെ- സാനിയയുടെ ട്വീറ്റ്‌ വൈറലാകുന്നു

ഇന്ത്യന്‍ ടെന്നിസ്‌ താരം സാനിയ മിര്‍സയും പാക്‌ ക്രിക്കറ്റ്‌ താരം ഷുഐബ്‌ മാലിക്കും ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്‌.
ഗര്‍ഭിണികളെന്നാല്‍ ഒന്‍പതു മാസവും വീടിനുള്ളില്‍ കട്ടിലില്‍ കഴിയണമെന്ന്‌ ചിന്തിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ഉപദേശം എന്നു പറഞ്ഞാണ്‌ സാനിയ തന്റെ ട്വീറ്റ്‌ ആരംഭിക്കുന്നത്‌. ഇത്തരത്തില്‍ ചിന്തിക്കാന്‍ നിങ്ങള്‍ക്ക്‌ നാണമില്ലേയെന്ന്‌ സാനിയ ചോദിക്കുന്നു. സ്‌ത്രീകള്‍ ഗര്‍ഭം ധരിക്കുകയെന്നു പറഞ്ഞാല്‍ അവര്‍ രോഗികളാകുകയോ തൊട്ടുകൂടാത്തവരാകുകയോ അല്ല.
ആ സമയത്തും അവര്‍ സാധാരണ മനുഷ്യരാണ്‌. അവര്‍ക്കും സാധാരണ ജീവിതം നയിക്കണം. അതുകൊണ്ട്‌ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത്‌ നിര്‍ത്തുക. നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെയല്ലേ വന്നത്‌ സാനിയ തന്റെ ട്വീറ്റില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ആക്രമണം നേരിടുന്നയാളാണ്‌ സാനിയ. ഇപ്പോഴിതാ ഗര്‍ഭകാലത്തെ കുറിച്ച്‌ തന്നെ അനാവശ്യമായി ഉപദേശിക്കാനെത്തിയവര്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്‌ സാനിയ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top