×

ശബരിമല; റഹ്നയോടും യുവതികളോടുമുള്ള അയ്യപ്പദാസിന്റെ മറുപടി വൈറലായി- നെയ്മുദ്രയായി അവനവനെ തന്നെ സമർപ്പിക്കുന്ന അമ്പലമാണ്

മല കയറാൻ മുട്ടി നിൽക്കുന്ന എല്ലാ പ്രിയ ഫെമിനിസ്റ്റുകളോടും ,

ബുള്ളറ്റ് ഓടിച്ചും, കഞ്ചാവ് വലിച്ചും, മുണ്ട് മടക്കി കുത്തിയും ഏകദേശം പുരുഷന്റെ ഒപ്പമെത്തി കഴിഞ്ഞ നിങ്ങൾ….. പാവപ്പെട്ടവന്റെ ദൈവമായ അയ്യപ്പനെ കാടുകയറി കാണാനുള്ള ഉദ്യമത്തിൽ നിന്നും പിന്മാറണം എന്ന് അപേക്ഷിക്കുന്നു.

ഈശ്വര ഭക്തിയൊന്നുമില്ലാത്ത കുലീനകളായ നിങ്ങൾ കേവല ഷോയ്ക്കായി ശബരിമലക്ക് കെട്ടിയെടുക്കരുത് എന്ന് അപേക്ഷിക്കുന്നു.

കാണുമ്പോൾ തമാശയായി നിങ്ങൾക്ക് തോന്നുന്ന തേങ്ങയേറും, ഇരുമുടിക്കെട്ടും, കറുപ്പുമുണ്ടും,ഒക്കെ കുറെ പാവങ്ങളുടെ നാളത്തെ പ്രതീക്ഷകളാണ്…

ചില്ലിങ് റാപ്പ് പോലെ നിങ്ങൾക്ക് തോന്നുന്ന വായ്ത്താരികൾ
ചങ്കുപൊട്ടിയുള്ള പ്രാർഥനകളാണ്…

നടക്കാനാവാത്ത കുഞ്ഞിനും, കിടപ്പിലായ കൂടപ്പിറപ്പിനും, കണ്ണുകാണാത്ത വേണ്ടപ്പെട്ടവർക്കും, ആവതില്ലാത്ത അമ്മക്കും അച്ഛനും ഒക്കെ വേണ്ടി ഹൃദയത്തിൽ നിന്നുള്ള വിളികളാണ്…

കെട്ടെടുത്തു മകന്റെ തലയിൽ വെക്കുമ്പോൾ… ദക്ഷിണ നൽകി മകൻ കാലിൽ തൊടുമ്പോൾ കണ്ണു നിറയാത്ത അമ്മമാരില്ല…

കെട്ടുനിറച്ച് ഇടവും വലവും കാവലായിരിക്കണം പൊന്നു സ്വാമിയേ എന്ന് വിളിക്കുമ്പോൾ, അമേരിക്കയിൽ പോയ എക്സ്പീരിയൻസ് ഉള്ളവനും തൊണ്ട ഇടറും…. കാരണം പോകുന്നത് അയ്യനെ കാണാനാണ്…

എനിക്കറിയാവുന്ന ധാരാളം ക്രിസ്ത്യൻ,മുസ്ലിം സുഹൃത്തുക്കൾ മല ചവിട്ടിയിട്ടുണ്ട് വിശ്വാസം കൊണ്ടായാലും കൗതുകം കൊണ്ടായാലും അവർ വെല്ലുവിളിക്കാനോ പിടിച്ചടക്കാനോ അല്ല സന്നിധാനത്തു വന്നത്…

അല്ലെങ്കിലും അയ്യപ്പനൊപ്പം അവിടെ തൊമ്മനും, വാവര് സ്വാമിയും ഒക്കെ ആണുള്ളത്.. ..
നിങ്ങൾ പറയുന്നതിനേക്കാൾ പുരോഗമന പരമായ ആശയമാണ് ശബരിമല.

അത് നിങ്ങൾക്ക് മനസ്സിലാകാത്തത് ഒരുപക്ഷെ നിങ്ങളുടെ ചിന്താഗതികളും, നിരീശ്വരവാദങ്ങളും കൊണ്ടാവാം… പക്ഷെ ലക്ഷക്കണക്കിന് പാവങ്ങൾ ആചാരമായി, വിശ്വാസമായി കരുതി പോരുന്നു….
ദയവായി മനസ്സിലാക്കൂ……

പിടിച്ചടക്കാൻ അവിടം എണ്ണപ്പാടമോ, കശ്മീർ താഴ് വരയോ ഒന്നുമല്ലലോ… ആവലാതികൾക്കും… കണ്ണീരിനും…. പ്രാർഥനകൾക്കും… നടുവിൽ എന്ത് തരം മാനസിക ഉല്ലാസമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്…
കുറെ ആളുകൾ മാത്രം കണ്ടും സുഖിച്ചും, ഉല്ലസിച്ച് കഴിയുന്ന പാർക്കുകൾ അല്ല.. ശരണം വിളിച്ചു കരഞ്ഞു പ്രാർഥിക്കുന്ന ക്ഷേത്രമാണ്…

നെയ്മുദ്രയായി അവനവനെ തന്നെ സമർപ്പിക്കുന്ന അമ്പലമാണ്… നാളികേരമായി അഹംബോധം ഉടക്കുന്ന പുണ്യസ്‌ഥലമാണ്….
മുൻ,പിൻ കെട്ടുകളിലെ ആത്മീയതയും ലൗകികതയും കെട്ടഴിഞ്ഞൊന്നിക്കുന്ന സന്നിധാനമാണ്…

സ്ത്രീവിരോധം കൊണ്ടല്ല ഇത് പറയുന്നത് എന്ന് എല്ലാ പുരോഗമന വാദികൾക്കും അറിയാമെങ്കിലും അവർ അങ്ങനെയെ പറയൂ… കാരണം കയ്യടി ആണല്ലോ അവരുടെ വിഷയം ഞങ്ങളുടെ വിഷയം അതല്ല,
ഇത് വിശ്വാസമാണ്…
ആ വിശ്വാസം ഉള്ളത് കൊണ്ടല്ല നിങ്ങൾ തിരക്കിടുന്നത് എന്ന് നിങ്ങൾക്കും അറിയാം.

എന്തു തന്നെ ആയാലും അയ്യപ്പ സ്വാമിയും വാവര് സ്വാമിയുമൊക്കെ ഞങ്ങൾ പ്രാർഥിച്ചാൽ കേൾക്കുന്ന…ദൈവങ്ങളാണ്…

കുട്ടിക്കാലത്തു മാലയിട്ടിട്ട്, നെഞ്ചിൽ പറ്റിക്കിടക്കുന്ന ലോക്കറ്റിലെ അയ്യപ്പനെ ഇടക്ക് ഉമ്മവെക്കും…
ആ ലോക്കറ്റിൽ അല്ല നെഞ്ചിലാണ് സ്വാമി ഇരിക്കുക…

ഒരിക്കൽ കൂടിപറയാം മലചവിട്ടുന്നവന്റെ നെഞ്ചിലാണ് സ്വാമി… കാരണം അവിടെ ചെല്ലുമ്പോൾ സ്വാമി പറയുന്നത് “തത്ത്വമസി” എന്നാണ് അത് തന്നെയാണ് ….നിന്റെ ഉള്ളിലാണ്, നീയാണ് സ്വാമിയെന്ന്…

ദശലക്ഷക്കണക്കിന് വിശ്വാസികളുടെ ഹൃദയം നോവിച്ച് നിങ്ങൾ എന്തു നേടും,,,? ചിന്തിക്കുക.,,,,,,????????

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top