×

ശബരിമല വിഷയം ചോദിച്ചപ്പോള്‍ ‘കൊച്ചു ഹള്ളാ’ ഇനിയും എനിക്കിട്ട്‌ വേണോ.? സിനിമാ സ്‌റ്റൈലില്‍ തല്ലാനോങ്ങി മോഹന്‍ലാല്‍;

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സരസമായി പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. കൊച്ചിയില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മാദ്ധ്യമപ്രവര്‍ത്തകരുടെ ശബരിമല ചോദ്യത്തിന് തമാശരൂപേണ ലാല്‍ തല്ലാനോങ്ങിയത്. സിനിമയിലെ ലാല്‍ കുസൃതികളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സംഭവം.

അതേസമയം, താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. പ്രളയ ബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി അമ്മയുടെ നേതൃത്വത്തില്‍ സ്‌റ്റേജ് ഷോ ഒരുങ്ങുന്നുണ്ടെന്നും. ഇതിലൂടെ അഞ്ച് കോടി സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപ് വിഷയവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇത് സംബന്ധിച്ച് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് നല്‍കിയ കത്തും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

പ്രളയത്തില്‍ ദുരിതം അനുഭവിച്ച കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്ക് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ വിതരണം നടന്നു. സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 200 വിദ്യാര്‍ത്ഥിനികള്‍ക്ക് 5000 രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങാനായി കൂപ്പണുകള്‍ വിതരണം ചെയ്തു. ശീമാട്ടിയുമായി സഹകരിച്ചായിരുന്നു സഹായ വിതരണം. ഇന്നസെന്റ് എംപി, സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മരാജ് അടാട്ട്, ബീന കണ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top