×

ക്രൈസ്‌തവ, മുസ്ലീം പോലീസുകാരെ ഉപയോഗിച്ച്‌ വിശ്വാസികളെ ഉപദ്രവിക്കുന്നു-; ആഞ്ഞടിച്ച്‌ രാജഗോപാല്‍

ഹിന്ദു ഇതര മതത്തില്‍ പെട്ട ഉദ്യോഗസ്ഥരെ ശബരിമലയില്‍ കൃത്യനിര്‍വഹണത്തിനായി നിയമിച്ച്‌ വിശ്വാസികളെ തിരഞ്ഞുപിടിച്ച്‌ ഉപദ്രവിക്കുകയാണെന്നും രാജഗോപാല്‍ ആരോപിച്ചു. സനാതനധര്‍മം പരിപാലിക്കുക എന്നതാണ് അയ്യപ്പന്റെ ദൗത്യം. എന്നാല്‍ അതിനെതിരെയാണ് ഇടതതു സര്‍ക്കാരിന്റെ നീക്കം.

മതം മയക്കുമരുന്നാണെന്ന മാര്‍ക്സിയന്‍ നയമാണ് ഇടതു സര്‍ക്കാരിനുള്ളത്. ഹിന്ദു ജനതയുടെ വിശ്വാസത്തെ പരസ്യമായി എതിര്‍ക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. അയ്യപ്പധര്‍മത്തിനെതിരായ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏകാധിപത്യ സ്റ്റാലിന്‍ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തികച്ചും ജനാധിപത്യലംഘനമാണ് ശബരിമലവിഷയത്തില്‍ നടക്കുന്നതെന്നും ഇതിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കുമെന്നും ഹിന്ദുക്കളുടെ വിശ്വാസ അവകാശം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യപ്പവിശ്വാസമില്ലാത്ത സ്ത്രീകള്‍ക്ക് മലചവിട്ടാനുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top