×

തന്റെ കയ്യില്‍ ഇരുമുടികെട്ട്‌ ഉണ്ട്‌; വഴങ്ങാത്ത രഹ്ന  ഫാത്തിമയെ പിന്തിരിപ്പിച്ചത്‌ സാക്ഷാല്‍ ബെഹ്‌റ തന്നെ 

സന്നിധാനം : വന്‍ പ്രതിഷേധത്തെ തുടര്‍ന്ന്‌ ആദ്യം തന്നെ വനിതാ മാധ്യമ പ്രവര്‍ത്തക പിന്‍മാറാന്‍ തയ്യാറായിരുന്നു. എന്നാല്‍ തന്റെ കയ്യില്‍ ഇരുമുടികെട്ട്‌ ഉണ്ടെന്ന്‌ തനിക്ക്‌ പതിനെട്ടാം പടി കയറണമെന്നും എന്ന വാശിയില്‍ ബിഎസ്‌എന്‍എല്‍ ഉദ്യോഗസ്ഥയായ രഹ്ന ഫാത്തിമ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന്‌ ഐജി ശ്രീജിത്ത്‌ ഡിജിപിയെ ഫോണില്‍ ബന്ധപ്പെടുകയും തന്ത്രിയുടെയും മറ്റ്‌ പ്രതിഷേധക്കാരുടേയും നിലപാട്‌ അറിയിച്ചു. രഹ്ന ഫാത്തിമ പിന്മാറാന്‍ തയ്യാറാകുന്നില്ലെന്നും പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നും അറിയിച്ചു. തുടര്‍ന്ന്‌ ബെഹ്‌്‌റ നേരിട്ട്‌ രഹ്നയോട്‌ കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും ഒരു ധ്രൂവീകരണം ശബരിമലയില്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലായെന്നും ഉടന്‍ തന്നെ മല ഇറങ്ങണമെന്നും ബെഹ്‌റ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. ഒടുവില്‍ ബെഹ്‌റയുടെ ആജ്ഞയ്‌ക്ക്‌ മുമ്പില്‍ രഹ്ന മല ഇറങ്ങുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top