×

മാതാവിനെ ബിയര്‍ നല്‍കി മയക്കും; വിദ്യാര്‍ത്ഥികളായ സഹോദരിമാരെ ഒരു മുറിയില്‍ മാറി മാറി പീഡിപ്പിച്ചുവെന്ന്‌ ; ഞെട്ടിക്കുന്ന സംഭവം നടന്നത്‌ മുവാറ്റുപുഴയില്‍

14 കാരിയുടെ മൊഴി പ്രകാരം പെണ്‍കുട്ടിയുടെ മാതാവിനെയും കാമുകന്‍ മൂവാറ്റുപുഴ മുതുകല്ല് പാല്‍ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന കരിമലയില്‍ സുരേഷിനെ(48)യും മൂവാറ്റുപുഴ പൊലീസും നെല്ലിക്കുഴി നങ്ങേലിപ്പടി അമ്ബാട്ടുകുടിയില്‍ സേവ്യറിനെ(39) ഊന്നുകല്‍ പൊലീസും അറസ്റ്റുചെയ്തു.

ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മൂത്തപെണ്‍കുട്ടിക്ക് ഇപ്പോള്‍ 18 വയസ്സ് പൂര്‍ത്തിയായിട്ടുണ്ട്. ഒരു വര്‍ഷം മുമ്ബ് തന്നേയും സഹോദരിയുടെ സാന്നിദ്ധ്യത്തില്‍ അറസ്റ്റിലായവര്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് 18 കാരി പൊലീസിനെ അറിയിച്ചിട്ടുണ്ട്.

തങ്ങള്‍ ഇരുവരെയും ഒരേ മുറിയില്‍ ഇയാള്‍ മാറി മാറി പീഡിപ്പിച്ചെന്നും വേദന കൊണ്ട് നിലവിളിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തി കഴുത്തിന് കുത്തിപ്പിടിച്ചതായും പെണ്‍കുട്ടികള്‍ പൊലീസില്‍ മൊഴി നല്‍കിയെന്നാണ് അറിയുന്നത്.

ഇവര്‍ ആദ്യം മാതാവിനെ മദ്യം നല്‍കി മയക്കും. പിന്നീട് പെണ്‍കുട്ടികളെ ഭീഷിണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു രീതി.

പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനും നീക്കം ആരംഭിച്ചതായും പൊലീസ് അറിയിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top