×

നിലയ്ക്കലില്‍ അക്രമം; റോഡിന് ഒരു വശം പൊലീസും ഒരു വശം സമരക്കാരും- ഏഴ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്ക്;

പമ്പ: നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ സംഘര്‍ഷം. ന്യൂസ്18, റിപ്പബ്ലിക് ടിവി എന്നീ മാധ്യമങ്ങളുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. വനിതാ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറായ പൂജ പ്രസന്ന എത്തിയ കാര്‍ തകര്‍ത്തു. ദി ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതയെ ബസില്‍നിന്ന് ഇറക്കിവിട്ടു. രാധിക, മൗഷ്മി എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. എന്‍ഡി ടിവിയുടെ സ്നേഹ കോശിയെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തു.

പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ പൊലീസിനെ വളഞ്ഞു. എണ്ണത്തില്‍ പൊലീസ് കുറവാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ സമരക്കാര്‍ പരിശോധിക്കുന്നുണ്ട്.

അതേസമയം, ശബരിമലയില്‍ ഈ സീസണില്‍ യുവതികള്‍ക്കു സൗകര്യമൊരുക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. പമ്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസ സൗകര്യവും ഏര്‍പ്പെടുത്തണമെന്നും സന്നിധാനത്തുചേര്‍ന്ന അവലോകന യോഗത്തില്‍ ദേവസ്വംമന്ത്രി നിര്‍ദേശം നല്‍കി. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയസമരമാണെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

അതേസമയം, നേരത്തെ സമരപന്തല്‍ പൊളിച്ച് പൊലീസ് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചെങ്കിലും ഇവര്‍തിരിച്ചെത്തി പൊളിച്ച പന്തല്‍ പുനസ്ഥാപിച്ചു. റോഡിന് ഒരു വശം പൊലീസും ഒരു വശം സമരക്കാരും നിലയുറപ്പിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top