×

മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട  ഹണി ട്രാപ്പ്‌ കേസില്‍ മൊഴിയെടുക്കല്‍ ആരംഭിച്ചു 

കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണം വിഭാഗം അന്വേഷണം ആരംഭിച്ചു. കേസില്‍ ഉള്‍പ്പെട്ടവരെയും മംഗളം ടെലിവിഷന്‍ ചാനലില്‍ ജോലി നോക്കിയിരുന്ന നിരവധിയാളുകളുകളുടേയും മൊഴിയെടുക്കല്‍ ആരംഭിച്ചു.
ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഹര്‍ജികളില്‍ സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു.
തിരുവനന്തപുരം വഴുതക്കാടുള്ള സിറ്റി പോലീസ്‌ കമ്മീഷണറുടെ ഓഫീസിനോട്‌ ചേര്‍ന്നുള്ള ഓഫീസിലാണ്‌ മൊഴിയെടുക്കല്‍ ആരംഭിച്ചിട്ടുള്ളത്‌.
വിവാദ വാര്‍ത്ത സംപ്രേഷണം ചെയ്‌തതിരുന്ന സമയത്തുണ്ടായിരുന്ന 34 പേരും രാജിവച്ചിരുന്നു. ഈ 34 പേരോടും മൊഴിയെടുക്കലിന്റെ ഭാഗമായി അന്വേഷണം സംഘം ബന്ധപ്പെടുന്നുണ്ട്‌. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി ആറ്‌ പേരുടെ മൊഴി രേഖഫ്‌പെടുത്തി കഴിഞ്ഞു.
സംപ്രേക്ഷണം ചെയ്‌ത ശബ്ദത്തിന്‍മേല്‍ ശാസ്‌ത്രീയ പരിശോധന നടത്തിയിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യം അന്വേഷണത്തിന്റെ വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്‌.
നിരപരാധികളായ മാധ്യമപ്രവര്‍ത്തകരെ മംഗളം ചാനല്‍ മാനേജിമെന്റിലെ ഒരു വിഭാഗം ഉപയോഗിച്ചുവെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍
മന്ത്രി ശശീന്ദ്രന്റെ കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ കോടികള്‍ ഒഴുക്കിയെന്നും അതുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സമെന്റ്‌ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്‌.
ഇത്തരത്തില്‍ നിരവധി ഹണി ട്രാപ്‌ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌ ഹര്‍ജിക്കാര്‍ ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിക്കുന്ന വേളയിലാണ്‌ രഹസ്യന്വേഷണം വിഭാഗം നീക്കം ആരംഭിച്ചിട്ടുള്ളത്‌.
മംഗളം ടെലിവിഷനില്‍ സീനിയര്‍ ന്യൂസ്‌ എഡിറ്ററായിരുന്ന എസ്‌ വി പ്രദീപ്‌ നല്‍കിയ ഹര്‍ജിയില്‍ അന്നത്തെ വാര്‍ത്താ വിഭാഗം തലവനായ എന്‍ പി സന്തോഷ്‌ അടക്കം 15 ഓളം പേര്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്‌.
ഇതിനിടെ ശബ്‌ദരേഖയില്‍ പറയുന്ന സ്‌ത്രീയല്ലാ പരാതി പിന്‍വലിച്ചതെന്നും ഇതിനിടെ ആരോപണങ്ങള്‍ ശക്തമായിട്ടുണ്ട്‌. ഹൈക്കോടതിയുടെ നേരിട്ടുള്ള അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുവരാന്‍ സാധിക്കുകയുള്ളൂവെന്ന്‌ ഹര്‍ജിക്കാര്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top