×

ഇല്ലാ.. പോക്ക്‌ ഞാന്‍ വേണ്ടെന്ന്‌ വച്ചു;  ദലിത്‌ മഹിളാ നേതാവ്‌ മഞ്‌ജു; മഞ്‌ജുവിനെതിരെ 7 കേസുകള്‍

പമ്ബ: ശബരമലിയിലേക്ക് പോകുവാനുള്ള നീക്കം ഉപേക്ഷിച്ച്‌ മഞ്ജു. അയ്യപ്പനെ കാണാനുള്ള തന്റെ തീരുമാനം ഉപേക്ഷിച്ച്‌ പോവുകയാണ് എന്ന് മഞ്ജു പൊലീസിന് എഴുതി നല്‍കി. ഇപ്പോഴത്തെ സാഹചര്യം തനിക്ക് മനസ്സിലായെന്ന് അവര്‍ പറഞ്ഞു.

ദളിത് നേതാവ് മഞ്ജുവിന് മല കയറാന്‍ അനുമതി പൊലീസ് നേരത്തെ നിഷേധിച്ചിരുന്നു അനുമതി നിഷേധിച്ചതിന് കാരണം ഇവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളതാണ് എന്നാണ് വിവരം. ഇത് കാരണമാണ് പൊലീസ് നടപടി. ഇവരുടെ പശ്ചാത്തലം അന്വേഷിച്ച ശേഷം മാത്രമാണ് അന്തിമ തീരുമാനം. ഇവരുടെ പേരില്‍ ഏഴോളം കേസുകളുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നാലെണ്ണം മാത്രമാണ് നിലവിലുള്ളത് എന്നാണ് വിവരം. വര്‍ക്കലയില്‍ ഒരു സ്വാമിയെ മര്‍ദ്ദിച്ചതിന് കേസുണ്ട്.

കൊല്ലം സിറ്റി, കൊല്ലം റൂറല്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ 15 കേസുകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തി, സ്വാമി, ഡോക്ടര്‍ എന്നിവരെ ആക്രമിച്ചു. അവര് പിന്മാറില്ലെന്ന് പറഞ്ഞു. അവരെ കൊണ്ടുപോകാനാകില്ലെന്ന നിലപാട് എടുക്കാനാകില്ല. ഇന്ന് കൊണ്ടുപോകില്ല.ശബരിമല ദര്‍ശനം തേടി ആറാമത്തെ യുവതിയും പമ്ബയില്‍ എത്തി മടങ്ങുകയാണ്. കേരളാ ദളിത് ഫെഡറേഷന്‍ നേതാവ് മഞ്ജുവാണ് അയ്യപ്പ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് പമ്ബയില്‍ എത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top