×

മതത്തിന്റെ പേരില്‍ മനോജ് എബ്രഹാമിനും, വിശ്വാസത്തിന്റെ പേരില്‍ ശ്രീജിത്തിനും എതിരായ ആക്രമണം ന്യായീകരിക്കാനാവില്ലെ – ഡിജിപി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന ഐജിമാര്‍ക്ക് പിന്തുണയുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള സൈബര്‍ ആക്രമണം ദൗര്‍ഭാഗ്യകരമാണ്. മതത്തിന്റെ പേരില്‍ ഐജി മനോജ് എബ്രഹാമിനും വിശ്വാസത്തിന്റെ പേരില്‍ ഐജി. എസ് ശ്രീജിത്തിനും എതിരായ ആക്രമണം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലചവിട്ടാനെത്തിയ രഹ്ന ഫാത്തിമ ഉള്‍പ്പെടെയുള്ള യുവതികള്‍ക്ക് സംരക്ഷണം നല്‍കിയതിന്റെ പേരില്‍ ഐജി ശ്രീജിത്തിന് എതിരെ വ്യാപക വ്യാജ പ്രചാരണങ്ങള്‍ തീവ്ര ഹിന്ദു വിഭാഗം സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയിരുന്നു.

നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പൊലീസ് നടപടിക്ക് ഉത്തരവിട്ട മനോജ് എബ്രഹാമിന്റെ മതം പറഞ്ഞ് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയടക്കം രംഗത്ത് വന്നിരുന്നു. മനോജ് എബ്രഹാം എന്ന ക്രിസ്ത്യാനി പൊലീസുകാരെ കൊണ്ട് ഹിന്ദു ഭക്തരെ മര്‍ദിപ്പിച്ചുവെന്നായിരുന്നു പ്രചാരണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top